---
title: "#gascylinderexplodes | പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്നു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു"
english_title: "A #family in #Pottytheri with a #leaking #cooking gas #cylinder Four #people were #seriously #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/253543/a-family-in-pottytheri-with-a-leaking-cooking-gas-cylinder-four-people-were-seriously-injured"
published_at: "2024-12-03T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674e866f1c1c2_explodes.jpg"
keywords: []
---

# #gascylinderexplodes | പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്നു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു

> **Lead Summary:** ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്നു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു.

## Article Content

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്നു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു.

ഡി.​ജെ ഹ​ള്ളി മൂ​ന്നാം ക്രോ​സി​ൽ ആ​ന​ന്ദ് തി​യ​റ്റ​റി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത്. സ​യ്യി​ദ് ന​സീ​ർ പാ​ഷ(32), ഭാ​ര്യ ത​സീ​ന ബാനു(27), ഏ​ഴ് വ​യ​സ്സു​ള്ള മ​ക​ൻ, അ​ഞ്ചു വ​യ​സ്സു​ള്ള മ​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഉ​പ​ജീ​വ​ന​ത്തി​നാ​യി പാ​നി​പ്പൂ​രി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളാ​ണ് ന​സീ​ർ.​സ്‌​ഫോ​ട​ന​ത്തി​ന്‍റെ തീ​വ്ര​ത​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര തെ​റി​ച്ചു​പോ​യി.

സ​മീ​പ​ത്തെ ചി​ല വീ​ടു​ക​ളു​ടെ ചു​മ​രി​ൽ വി​ള്ള​ലു​ണ്ടാ​വു​ക​യും ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​രു​ക​യും ചെ​യ്തു. ഡി.​ജെ ഹ​ള്ളി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​​ശോ​ധ​ന ന​ട​ത്തി. പ​രി​ക്കേ​റ്റ​വ​രെ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/253543/a-family-in-pottytheri-with-a-leaking-cooking-gas-cylinder-four-people-were-seriously-injured)