---
title: "ആലപ്പുഴയിൽ വാഹനാപകടം, അഞ്ച് മെഡിക്കൽ വിദ്യാർത്തികൾ മരിച്ചു"
english_title: "Five medical students die in car accident in Alappuzha"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/253517/five-medical-students-die-in-car-accident-in-alappuzha"
published_at: "2024-12-03T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674e65602f265_1001177949.jpg"
keywords: []
---

# ആലപ്പുഴയിൽ വാഹനാപകടം, അഞ്ച് മെഡിക്കൽ വിദ്യാർത്തികൾ മരിച്ചു

> **Lead Summary:** []
ആലപ്പുഴ ....കളർകോട് ചങ്ങനാശ്ശേരി ജംഗ്ഷനിൽ കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ്സിലേക്ക് കാർ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു.

## Article Content

[]
ആലപ്പുഴ ....കളർകോട് ചങ്ങനാശ്ശേരി ജംഗ്ഷനിൽ കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ്സിലേക്ക് കാർ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു.

ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തും നാലുപേർ ആശുപത്രിയിലെത്തിയശേഷവുമാണ് മരണപ്പെട്ടത്.

അമിത വേഗത്തിലായിരുന്ന കാര്‍ റോഡിലെ വെള്ളക്കെട്ടില്‍ തെന്നി നിയന്ത്രണം വിട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/253517/five-medical-students-die-in-car-accident-in-alappuzha)