---
title: "#Resigned | തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ എൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു."
english_title: "Thalayolaparamp gram panchayat president Shajimol N has resigned from the post of president."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/253295/thalayolaparamp-gram-panchayat-president-shajimol-n-has-resigned-from-the-post-of-president"
published_at: "2024-12-02T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d4b4c68ae5_fj.jpg"
keywords: []
---

# #Resigned | തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ എൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

> **Lead Summary:** തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപിഐ എം പ്രതിനിധിയായിരുന്ന എൻ ഷാജി മോൾ രാജിവച്ചു. നാലുവർഷമായി പ്രസിഡണ്ട് സ്ഥാനം വഹിച്ച ഷാജി മോൾ പാർട്ടി ധാരണ അനുസരിച്ചായിരുന്നു രാജി കൊടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു രാജി സമർപ്പിച്ചത്. അടുത്ത ഒരു വർഷം കേരള കോൺഗ്രസ് പ്രതിനിധിക്കാണ് പ്രസിഡന്റ് സ്ഥാനം. നാലുവർഷംകൊണ്ട് കളങ്കരഹിതമായ പ്രവർത്തനം കാഴ്ചവച്ച് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുകയും, പഞ്ചായത്തിൽ 15 ലക്ഷം രൂപ മുടക്കി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും രാവിലെ നടത്തിയതിനുശേഷം ആയിരുന്നു പ്രസിഡണ്ട് രാജി സമർപ്പിച്ചത്.

## Article Content

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപിഐ എം പ്രതിനിധിയായിരുന്ന എൻ ഷാജി മോൾ രാജിവച്ചു. നാലുവർഷമായി പ്രസിഡണ്ട് സ്ഥാനം വഹിച്ച ഷാജി മോൾ പാർട്ടി ധാരണ അനുസരിച്ചായിരുന്നു രാജി കൊടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു രാജി സമർപ്പിച്ചത്. അടുത്ത ഒരു വർഷം കേരള കോൺഗ്രസ് പ്രതിനിധിക്കാണ് പ്രസിഡന്റ് സ്ഥാനം. നാലുവർഷംകൊണ്ട് കളങ്കരഹിതമായ പ്രവർത്തനം കാഴ്ചവച്ച് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുകയും, പഞ്ചായത്തിൽ 15 ലക്ഷം രൂപ മുടക്കി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും രാവിലെ നടത്തിയതിനുശേഷം ആയിരുന്നു പ്രസിഡണ്ട് രാജി സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/253295/thalayolaparamp-gram-panchayat-president-shajimol-n-has-resigned-from-the-post-of-president)