ഇടുക്കി:- ഇടുക്കി ജില്ലയിലെ മാമലക്കണ്ടം ഭാഗത്തുനിന്നു കോട്ടയം സിഎംഎസ് കോളജിലെ ജന്തുശാസ്ത്രം വിഭാഗം അധ്യാപകനായ ഡോ.ജോബിൻ മാത്യുവും ഗവേഷണ വിദ്യാർഥിയായ എഡ്വിൻ ജോസഫും സംഘവും പുതിയ ഇനം ചിതലിനെ കണ്ടെത്തി. കോളജിലെ സുവോളജി വിഭാഗത്തിൻ്റെ പ്രഥമ മേധാവിയായിരുന്ന പരേതനായ പി.എസ്. സക്കറിയയോടുള്ള ആദരസൂചകമായി "അംപൗലിടെർമസ് സക്കറിയ' (Ampoulitermes Zacharia) എന്നാണ് പുതിയ ചിതലിന്റെ ശാസ്ത്രനാമം. വരണ്ട ചുറ്റുപാടുകളിലും നിത്യഹരിത വനങ്ങളിലും ധാരാളമായി കണ്ടുവരുന്ന ചിതലുകൾ ജൈവ അവശിഷ്‌ടങ്ങൾ വിഘടിപ്പിച്ച് ഉപകാരികളായ സൂക്ഷ്‌മജീവികളുടെ നിലനിൽപിനും കുമുളുകൾ, സസ്യങ്ങൾ, ജന്തുക്കൾ എന്നിവയുടെ വൈവിധ്യം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. കേരളത്തിൽ മാത്രം കണ്ടുവരുന്ന ഈ ജനുസ്സിൽപെടുന്ന രണ്ടാമത്തെ ചിതലാണിവ.
A new termite was found