---
title: "#accident | വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം ; നാല് പേർക്ക് പരിക്ക്"
english_title: "A #lorry #overturned on top of the #house. #Four #people were #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/252790/a-lorry-overturned-on-top-of-the-house-four-people-were-injured"
published_at: "2024-11-30T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674a77f781d0b_accident.jpg"
keywords: []
---

# #accident | വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം ; നാല് പേർക്ക് പരിക്ക്

> **Lead Summary:** പത്തനംതിട്ട: പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം.

## Article Content

പത്തനംതിട്ട: പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം.

പന്തളം കൂരമ്പാലയിലാണ് വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞിരിക്കുന്നത്. അപകടത്തിൽ 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷ് ,ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

മറിഞ്ഞത് ലോഡ് കയറ്റി വന്ന ലോറിയായതിനാൽ വീട് പൂർണമായി തകർന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/252790/a-lorry-overturned-on-top-of-the-house-four-people-were-injured)