---
title: "#Arreste | സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ മാരക ലഹരിമരുന്നായ എംഡിഎംഎ നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. "
english_title: "A young man has been arrested on the complaint that he molested a schoolgirl girl with the deadly drug MDMA."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/252703/a-young-man-has-been-arrested-on-the-complaint-that-he-molested-a-schoolgirl-girl-with-the-deadly-drug-mdma"
published_at: "2024-11-29T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749bd4c9a26f_wegw.jpg"
keywords: []
---

# #Arreste | സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ മാരക ലഹരിമരുന്നായ എംഡിഎംഎ നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. 

> **Lead Summary:** കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ മാരക ലഹരിമരുന്നായ എംഡിഎംഎ നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണര്‍ ചാക്കേരിക്കാട് പറമ്പ് ഷാക്കിര്‍ നിവാസില്‍ മുഹമ്മദ് കൈഫ് ആണ് പിടിയിലായത്. പോക്‌സോ നിയമ പ്രകാരം കോഴിക്കോട് ടൗണ്‍ പൊലീസാണ് കൈഫിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ഇയാള്‍ ബൈക്കില്‍ കയറ്റി റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ എത്തിക്കുകയും ബലമായി എംഡിഎംഎ നല്‍കി ലൈംഗികാതിക്രമം നടത്തുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ ഇയാള്‍ക്കെതിരെ ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

## Article Content

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ മാരക ലഹരിമരുന്നായ എംഡിഎംഎ നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണര്‍ ചാക്കേരിക്കാട് പറമ്പ് ഷാക്കിര്‍ നിവാസില്‍ മുഹമ്മദ് കൈഫ് ആണ് പിടിയിലായത്. പോക്‌സോ നിയമ പ്രകാരം കോഴിക്കോട് ടൗണ്‍ പൊലീസാണ് കൈഫിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ഇയാള്‍ ബൈക്കില്‍ കയറ്റി റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ എത്തിക്കുകയും ബലമായി എംഡിഎംഎ നല്‍കി ലൈംഗികാതിക്രമം നടത്തുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ ഇയാള്‍ക്കെതിരെ ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/252703/a-young-man-has-been-arrested-on-the-complaint-that-he-molested-a-schoolgirl-girl-with-the-deadly-drug-mdma)