" target="_blank">പിറവം: പിറവം റോഡ് വെള്ളൂരിൽ നാട്ടുക്കാരുടെ ജാഗ്രതയിൽ തമിഴ് നാട് സ്വദേശിയായ കള്ളൻ പിടിയിൽ. തമിഴ്നാട് കന്യാകുമാരി , അര ദേശം വില്ലേജിൽ പുല്ലാനിവിള വീട്ടിൽ നേശമണി മകൻ എഡ്വിൻ ജോസ് ആണ് പിടിയിൽ ആയത്.കഴിഞ്ഞ ദിവസങ്ങളിൽ കുറുവാ സംഘത്തിൽപ്പെട്ടവരെന്ന് സംശയിക്കുന്നവരെ പ്രദേശത്ത് കണ്ടെത്തിയ ത്തോടെ നാട്ടുക്കാർ നിതാന്ത ജാഗ്രതയിൽ ആയിരുന്നു. ഇന്നലെ രാത്രിയാണ് വീടിന്റെ വാതിൽ തകർത്ത് മോഷണത്തിനിടെ കള്ളനെ നാട്ടുകാർ ചേർന്ന് പിടിക്കുവാൻ ശ്രമിച്ചത്. എന്നാൽ വിദഗ്ധമായി കള്ളൻ നാട്ടുക്കാരെ വെട്ടിച്ച് രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ശക്തമാക്കിയ ത്തോടെ കള്ളനെ പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിരുന്നു. എന്നാൽ പോലീസിനെ വെട്ടിച്ച് ഇയാൾ വീണ്ടും രക്ഷപ്പെട്ടു. പുഴയിൽ ചാടാൻ സാധ്യത കണക്കിലെടുത്ത് ആ വഴിയും നാട്ടു ക്കാർ അന്വേഷണം നടത്തി വരുകയായിരുന്നു. കള്ളനെ സംബന്ധിച്ച ഏകദേശ രൂപം സാമൂഹ്യ മാധ്യങ്ങൾ വഴി പങ്കു വെച്ച് ജനങ്ങളിൽ എത്തിച്ചിരുന്നു. രാവിലെ പത്തരയോടെ പഞ്ചായത്തിന് സമീപം കള്ളൻ ഓട്ടോ പിടിക്കുവാൻ എത്തിയത്തോടെ ഇയാളെ ഓട്ടോ ഡ്രൈവർമാർ തിരിച്ചറിയുകയും, നാട്ടുക്കാരെ കൂട്ടുക്കയും ആയിരുന്നു. ഇതോടെ കള്ളൻ ഓടി അടുത്ത പുരയിടത്തിൽ കയറി പതുങ്ങി കിടക്കുന്ന നിലയിൽ നാട്ടു ക്കാർ കണ്ടെത്തി പിടിക്കൂടുകയായിരുന്നു.
വെള്ളൂരിൽ കഴിഞ്ഞ രാത്രികളിൽ മോഷ ണശ്രമം ഉണ്ടായിരുന്നു. ഇന്നലെ വെള്ളൂർ വട്ടോളി ചന്ദ്രന്റെ വീട്ടിൽ വെളുപ്പിന് 12 പതിനഞ്ചനാണ് മോഷണത്തിനായ് കള്ളൻ ആദ്യം എത്തിയത്. മോഷണ ശ്രമത്തിന് ശേഷം രക്ഷപ്പെട്ട കള്ളനെ നാട്ടുകാരുടെയും പോലീസിനെയും ശക്തമായിട്ടുള്ള അന്വേഷണത്തിൽ രാവിലെ റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയിരുന്നു. എന്നാൽ കള്ളൻ ഓടി രക്ഷപ്പെട്ടു .കള്ളൻ ബാഗ് ഉപേക്ഷിച്ചിട്ടാണ് രക്ഷപ്പെട്ടത്. മാരകആയുധങ്ങൾ ഉൾപ്പെടെ ബാഗിൽ ഉണ്ടായിരുന്നു.
The thief, a native of Tamil Nadu, was caught on the alert of the locals.