കോതമഗലം....(piravomnews.in) വനത്തിനകത്ത് ഒരു രാത്രി കഴിച്ചുകൂട്ടിയത് പുരയുടെ വലിപ്പമുള്ള വലിയ പാറയുടെ മുകളിലായിരുന്നുവെന്ന് കുട്ടമ്പുഴയിലെ വനത്തിൽനിന്ന് പുറത്തെത്തിയ പാറുക്കുട്ടി മന്ത്രി ശശിന്ദ്രന്റെ ഇടപെടലിൽ നടത്തിയത് സമാനതകളില്ലാത്ത പരിശോധനയാണ് നടന്നത് എന്ന് എം എൽ എ പറഞ്ഞു.
കുട്ടമ്പുഴയിൽ പശുക്കളെ തിരഞ്ഞു വനത്തിനുള്ളിൽ പോയ മൂന്നു സ്ത്രീകളെയും ഇന്ന് രാവിലെ കണ്ടെത്തിയപ്പോളാണ് ഇവർ പ്രതികരിച്ചത്. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് വനത്തിൽ നിന്നും 6 കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത് നിന്ന് കണ്ടെത്തിയത്. സ്ത്രീകളുടെ ആരോഗ്യനില സംബന്ധിച്ച പ്രശ്നങ്ങളൊന്നുമില്ല. ഉൾക്കാടായതിനാൽ വാഹനം കൊണ്ടുപോകാനാവില്ല. വനത്തിൽ നിന്നും സ്ത്രീകളുമായി തിരിച്ച രക്ഷാസംഘം ഒരു മണിക്കൂറു കൊണ്ട് നടന്നു വീട്ടിലെത്തി.
പശുവിനെ തിരഞ്ഞ് കാട്ടിലെത്തി കുടുങ്ങിയ മൂന്ന് സ്ത്രീകളും ഒരു രാത്രി കഴിച്ചു കൂട്ടിയത് പാറക്കെട്ടിന് മുകളിൽ. ചുറ്റും ആനകളെത്തിയതോടെയാണ് ഇവർ പാറക്കൂട്ടത്തിന് മുകളിൽ കയറിയത്. ആനയെ കണ്ട് ചിതറിയോടിയ ഇവർ ആദ്യം ഒരു മരപ്പൊത്തിൽ ഒളിക്കുകയായിരുന്നു. അവിടേക്കും ആന എത്തിയതോടെ വീണ്ടും ഓടി പാറക്കെട്ടിനടുത്ത് അഭയം തേടുകയായിരുന്നു.വനത്തിനകത്ത് ഒരു രാത്രി കഴിച്ചുകൂട്ടിയത് പുരയുടെ വലിപ്പമുള്ള വലിയ പാറയുടെ മുകളിലായിരുന്നുവെന്ന് കുട്ടമ്പുഴയിലെ വനത്തിൽനിന്ന് പുറത്തെത്തിയ പാറുക്കുട്ടി പ്രതിരിച്ചു. വഴി തെറ്റിയാണ് തങ്ങൾ വനത്തിൽ അകപ്പെട്ടതെന്നും രാത്രി തീരെ ഉറങ്ങിയില്ലെന്നും പാറു പറഞ്ഞു. വലിയ പാറയിലാണ് കയറി നിന്നത്. എവിടെനിന്ന് ആന വന്നാലും ഞങ്ങളെ പിടിക്കാനാകില്ല. അടുത്തിരിക്കുന്ന ആളെ പോലും കാണാനാകാത്ത അത്രയും കൂരിരുട്ടായിരുന്നുവെന്നും അവർ പറഞ്ഞു.ചെക്ക് ഡാം വരെ വഴി തെറ്റാതെയാ ഞങ്ങൾ വന്നത്. അതുകഴിഞ്ഞപ്പോൾ വഴി തെറ്റി. മുമ്പോട്ട് പോകേണ്ടതിനു പകരം പുറകോട്ട് പോയി. ആന നടന്ന വഴിച്ചാലാണ്. അങ്ങനെയാണ് വനത്തിൽ അകപ്പെട്ടത്. രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. വെളുപ്പിന് രണ്ടര വരെ ആന സമീപത്തൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ല. വലിയ പാറയിലാണ് ഞങ്ങൾ കയറി നിന്നത്. ഒരു പുരയുടെ അത്രയുണ്ട്. എവിടെനിന്ന് ആന വന്നാലും ഞങ്ങളെ പിടിക്കാനാകില്ല. അഥവാ കൈയും കാലും കുത്തി കയറിയാലും ഞങ്ങൾക്ക് മാറാനുള്ള സൗകര്യമുണ്ടായിരുന്നു. അടുത്തിരിക്കുന്ന ആളെ പോലും കാണാനാകാത്ത അത്രയും കൂരിരുട്ടായിരുന്നു” -പാറു പറഞ്ഞു.
പാറുക്കുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാൽ സ്ഥലം മാറിപ്പോവുകയായിരുന്നു. കോതമംഗലം എംഎൽഎ ആന്റണി ജോൺ അഭ്യർത്ഥിച്ചതിനെ തുടർന്ന് മന്ത്രി ശശീന്ദ്രൻ ഇടപെട്ട് രാത്രിതന്നെ 40 പേരോളം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കാടിന്റെ ആറ് കിലോമീറ്റർ ചുറ്റളവിൽ തിരച്ചിൽ നടത്തിയിരുന്നു. ഇതിൽ ഫലം കാണാതെ വന്നതോടെ രാവിലെ ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കാൻ കലക്ടർക്ക് വനം മന്ത്രി എ.കെ ശശീന്ദ്രൻ വീണ്ടും നിർദേശം നൽകിയിരുന്നു. വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ തിരച്ചിൽ പുനരാരംഭിച്ചിരുന്നു. 25ഓളം പേരടങ്ങുന്ന സംഘമാണ് ഇവരെ കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ഡി.എഫ്.ഒ അറിയിച്ചു.
First he hid in a tree trunk; Those who were trapped in the forest in Kuttampuzha were lucky to survive the night on the rocks when the elephants smelled them.