തലയോലപ്പറമ്പ്...(www. piravom. truevisionnews. com) കലോത്സവ വേദിയിൽ മൈക്ക് കൈയിൽ പ്പിടിച്ച് ഒപ്പനകളിക്കേണ്ടി വന്നു. തലയോലപ്പറമ്പിൽ നടക്കുന്ന 35 മത് ജില്ലാ റവന്യൂ മത്സരത്തിന്റെ കലോത്സവവേദിയായ മൂന്നാം നമ്പർ വേദിയിലാണ് സംഘാടനത്തിലെ ഗുരുതരപ്പിഴവ് കാരണം മത്സരാർത്ഥികൾക്ക് കയ്ക്കുന്ന അനുഭവം ഉണ്ടായത്.സെന്റ് ജോർജ് ആഡിറ്റോറിയത്തിലെ മൈക്ക് രാവിലെ മുതൽ പണിമുടക്കിയിരുന്നു. ഒപ്പന മത്സരത്തിൽ പക്കെടുത്ത കുട്ടിക്കൾക്ക് ഒപ്പന നടക്കുമ്പോൾ കൈകൊട്ടി പാട്ടുപാടുന്ന കുട്ടികൾ തന്നെ മൈക്കുപിടിച്ച് കൈകൊട്ടേണ്ട അവസ്ഥ ഉണ്ടായത് ഇത് കാരണം വിധിക്കർത്താക്കൾക്ക് പാട്ട് കേൾക്കാൻ പറ്റാത്തെയായി പല സമയത്തും മൈക്ക് ഓഫാവുകയും ചെയ്ത്തത്തോടെ ഒപ്പന താളം തെറ്റുന്ന പ്രതീതി ഉണ്ടായി. കൂടാതെ സംഘാടനത്തിലെ ഗുരുതര പിഴവ് ആയി ആരോപിക്കുന്നത് വരാത്ത കുട്ടികൾക്ക് വേണ്ടി 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ജഡ്ജസ് ആരെയോ പറഞ്ഞു വച്ചത് പോലെ കാത്തു നിന്നു എന്നുള്ളതാണ് രക്ഷകർത്താക്കളും അധ്യാപകരും പരാതി പറഞ്ഞിട്ടും ജഡ്ജസ് മത്സരം നടത്താൻ കൂട്ടാക്കിയില്ല. സ്ഥിതി കൈവിട്ടത്തോടെ തലയോലപ്പറമ്പിൽ നിന്നുള്ള പോലീസ് സംഘം എത്തിച്ചേർന്നാണ് സ്ഥിതി നിയന്ത്രിച്ചത്. തർക്കത്തിന് ഒടുവിൽ ഒരു വട്ടം കൂടി മത്സരിക്കാനുള്ള അവസരം ഇവർക്ക് കൊടുക്കുകയായിരുന്നു... ഭാരതനാട്യം നടക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്കൂളിലെ വേദിയിലും ഇത് തന്നെ ആയിരുന്നു അവസ്ഥ
A serious error in the organization of the 35th District Revenue Competition held at Thalayolaparam at venue number three.