---
title: "വാഹന യാത്രയ്ക്കിടെ ഹൃദയാഘാതം; യുവാവ് മരിച്ചു."
english_title: "Young man dies of heart attack while traveling in a car"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/252190/young-man-dies-of-heart-attack-while-traveling-in-a-car"
published_at: "2024-11-27T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746ff877722a_edgsd.jpg"
keywords: []
---

# വാഹന യാത്രയ്ക്കിടെ ഹൃദയാഘാതം; യുവാവ് മരിച്ചു.

> **Lead Summary:** കോട്ടയം: ബസേലിയസ് കോളേജിന് സമീപം വെള്ളാപ്പള്ളി പമ്പില്‍ കുടമാളൂര്‍ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. കുടമാളൂര്‍ സ്വദേശി പുള്ളിമ്പറമ്പില്‍ വീട്ടില്‍ ബിജു പി.പി. ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം. വീടിന് തൊട്ടടുത്തുള്ള വീട്ടില്‍ കാര്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു ബിജു. ആ വീട്ടിലെ രണ്ടു കുട്ടികളെ സ്‌കൂളില്‍ ഇറക്കി മടങ്ങി വരുമ്പോഴായിരുന്നു സംഭവം. വരുന്ന വഴിയില്‍ ദേഹാസ്വാസ്യം ഉണ്ടാവുകയും ഇതിനെ തുടർന്ന് കാറില്‍ കിടക്കവേയാണ് മരണം സംഭവിച്ചത്. ഉടന്‍തന്നെ പോലീസും ആംബുലന്‍സും സംഭവസ്ഥലത്തെത്തുകയും ബിജുവിനെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രണ്ടുവര്‍ഷം മുമ്പ് ബിജു ബൈപ്പാസ്സര്‍ജറിക്ക് വിധേയനായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ബിജുവിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

## Article Content

കോട്ടയം: ബസേലിയസ് കോളേജിന് സമീപം വെള്ളാപ്പള്ളി പമ്പില്‍ കുടമാളൂര്‍ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. കുടമാളൂര്‍ സ്വദേശി പുള്ളിമ്പറമ്പില്‍ വീട്ടില്‍ ബിജു പി.പി. ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം. വീടിന് തൊട്ടടുത്തുള്ള വീട്ടില്‍ കാര്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു ബിജു. ആ വീട്ടിലെ രണ്ടു കുട്ടികളെ സ്‌കൂളില്‍ ഇറക്കി മടങ്ങി വരുമ്പോഴായിരുന്നു സംഭവം. വരുന്ന വഴിയില്‍ ദേഹാസ്വാസ്യം ഉണ്ടാവുകയും ഇതിനെ തുടർന്ന് കാറില്‍ കിടക്കവേയാണ് മരണം സംഭവിച്ചത്. ഉടന്‍തന്നെ പോലീസും ആംബുലന്‍സും സംഭവസ്ഥലത്തെത്തുകയും ബിജുവിനെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രണ്ടുവര്‍ഷം മുമ്പ് ബിജു ബൈപ്പാസ്സര്‍ജറിക്ക് വിധേയനായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ബിജുവിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/252190/young-man-dies-of-heart-attack-while-traveling-in-a-car)