---
title: "#Accident | കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്. "
english_title: "Passenger injured in collision between car and scooter on Kottayam Medical College Road."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251658/passenger-injured-in-collision-between-car-and-scooter-on-kottayam-medical-college-road"
published_at: "2024-11-25T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744635a09718_egewgw.jpg"
keywords: []
---

# #Accident | കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്. 

> **Lead Summary:** കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്. ഇലക്ട്രിക് സ്കൂട്ടർ ഓടിച്ചിരുന്ന മധ്യവയസ്കനാണ് അപകടത്തിൽ പരിക്കേറ്റത്. തല പൊട്ടി രക്തത്തിൽ കുളിച്ച യാത്രക്കാരനെ നാട്ടുകാർ മെഡിക്കൽ കോളേജിലെത്തിച്ചു. ഉച്ചക്ക് 11 മണിയോടെ പ്രധാന റോഡിൽ നിന്നും ഇടറോഡിലേക്ക് തിരിയാൻ ശ്രമിച്ച യാത്രക്കാരനെയാണ് കാർ തട്ടിയിട്ടത്. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. കാർ ഓടിച്ചിരുന്ന യുവതിക്ക് കാര്യമായ പരിക്കുകൾ ഇല്ല. കാറിനും കേടുപാടുകളുണ്ട്. സംക്രാന്തി മെഡിക്കൽ കോളേജ് റോഡിൽ അപകടങ്ങൾ വർദ്ധിച്ചു വരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

## Article Content

കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്. ഇലക്ട്രിക് സ്കൂട്ടർ ഓടിച്ചിരുന്ന മധ്യവയസ്കനാണ് അപകടത്തിൽ പരിക്കേറ്റത്. തല പൊട്ടി രക്തത്തിൽ കുളിച്ച യാത്രക്കാരനെ നാട്ടുകാർ മെഡിക്കൽ കോളേജിലെത്തിച്ചു. ഉച്ചക്ക് 11 മണിയോടെ പ്രധാന റോഡിൽ നിന്നും ഇടറോഡിലേക്ക് തിരിയാൻ ശ്രമിച്ച യാത്രക്കാരനെയാണ് കാർ തട്ടിയിട്ടത്. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. കാർ ഓടിച്ചിരുന്ന യുവതിക്ക് കാര്യമായ പരിക്കുകൾ ഇല്ല. കാറിനും കേടുപാടുകളുണ്ട്. സംക്രാന്തി മെഡിക്കൽ കോളേജ് റോഡിൽ അപകടങ്ങൾ വർദ്ധിച്ചു വരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251658/passenger-injured-in-collision-between-car-and-scooter-on-kottayam-medical-college-road)