പെരുവ .... ബസ്റ്റാൻ്റിലേക്ക് പോകുന്നതിനിടെ നിലത്ത് വീണ വയോധികയുടെ കൈപ്പത്തിയിൽ കെ.എസ്.ആർ.ടി.സി ബസ്സിൻ്റെ ചക്രം കയറി.തലയോലപ്പറമ്പ് ബസ്റ്റാൻ്റിലേക്ക് പോകുന്നതിനിടെ ആണ് അപകടം. കടുത്തുരുത്തി തുരുത്തിപള്ളി വീട്ടിൽ തോമസിൻ്റെ ഭാര്യ - മറിയാമ്മ തോമസ് വയസ്സ് (70) നാണ് സാരമായി പരിക്കേറ്റത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. ബസ് കയറുന്നതിനായി സ്റ്റാൻ്റിലേക്ക് ഇവർ ഓടി പോകുന്നതിനിടെ തട്ടി നിലത്ത് വീഴുകയായിരുന്നു. പാലായിൽ നന്നും വൈക്കം ഭാഗത്തേക്ക് പോകുന്നതിനായി സ്റ്റാൻ്റിനുള്ളിൽ ബസ്സ് തിരിച്ച് മുന്നോട്ട് എടുക്കുന്നതിനിടെ നിലത്ത് വീണ വയോധികയുടെ ഇടത് കൈത്തണ്ടയിലെ കൈപ്പത്തിയിൽ ബസ്സിൻ്റെ മുൻ ചക്രം കയറുകയായിരുന്നു. ഉടൻ ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു.. ബസ്സ് കണ്ടക്ടർ ഉടൻ സമീപത്ത് സ്റ്റാൻ്റിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷയിൽ കയറ്റി ഇവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ഇവരെ പിന്നീട് വിഗദ്ത ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
While going to Bustand, the wheel of the KSRTC bus got on the hand of an elderly woman who fell on the ground.