ഹരിപ്പാട് : (truevisionnews.com) ആലപ്പുഴയിൽ തിരുവോണത്തലേന്ന് ബിജെപി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതി രണ്ടു മാസത്തിനുശേഷം പിടിയിലായി.
ചിങ്ങോലി പ്രസാദ് ഭവനത്തിൽ പ്രവീണി(37)നെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച വൈകീട്ട് ചേപ്പാട് റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്നാണ് പ്രതി പിടിയിലായത്. സംഭവത്തിൽ എട്ടുപേർക്കെതിരെയാണ് കരീലക്കുളങ്ങര പൊലീസ് കേസെടുത്തത്.
രണ്ടാം പ്രതി മുതുകുളം ഗ്രാമപ്പഞ്ചായത്തംഗവും ബിജെപി നേതാവുമായിരുന്ന മുതുകുളം വടക്ക് കടയശ്ശേരിൽ വീട്ടിൽ മിഥുലേഷ് മനോഹരൻ(31), മൂന്നാം പ്രതി കടയശ്ശേരിൽ വീട്ടിൽ മിഥുലേഷ് മനോഹര
ൻ(31), മൂന്നാം പ്രതി കടയശ്ശേരിൽ വീട്ടിൽ അഖിലേഷ് (21) എന്നിവർ നേരത്തേ കോടതിയിൽ കീഴടങ്ങിയിരുന്നു. മറ്റു പ്രതികളായ ചിങ്ങോലി വിശാഖം വീട്ടിൽ അനീഷ് (35), ചേപ്പാട് രാകേഷ് ഭവനത്തിൽ രാകേഷ് (36), മുതുകുളം വടക്ക് നടയിൽ പടീറ്റതിൽ ഹേമന്ത് (19), രാകേഷ് ഭവനത്തിൽ രാകേഷ് (24), ശ്രീവത്സം വീട്ടിൽ ശിവ എസ്. സുരേഷ് (20) എന്നിവരെ അക്രമണത്തിനു ശേഷം പൊലീസ് പിടിയിലായിരുന്നു.
An #attempt was made to #hack a young man to #death by #entering the #house, the #accused was #arrested two months later