---
title: "#Accident | നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം."
english_title: "The youth lost his bike and crashed into the wall."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/250774/the-youth-lost-his-bike-and-crashed-into-the-wall"
published_at: "2024-11-21T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ebfe72ea94_Untitled_design_20241121_103619_0000.jpg"
keywords: []
---

# #Accident | നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.

> **Lead Summary:** വൈക്കം: ബ്രഹ്മമംഗലത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ചെമ്പ് ഗ്രാമ പഞ്ചായത്ത് 8-ാം വാർഡ് മെമ്പർ ഏനാദി മണപ്പുറത്ത് വീട്ടിൽ 

## Article Content

വൈക്കം: ബ്രഹ്മമംഗലത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ചെമ്പ് ഗ്രാമ പഞ്ചായത്ത് 8-ാം വാർഡ് മെമ്പർ ഏനാദി മണപ്പുറത്ത് വീട്ടിൽ 

ആശബാബുവിൻ്റെയും ബാബുവിൻ്റെയും മകൻ അക്ഷയ് ബാബു (25) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെ 12ന് ബ്രഹ്മമംഗലം ഗവൺമെൻ്റ് ആശുപത്രിക്ക് സമീപമാണ് അപകടം. ഐ ടി ജീവനക്കാരനാണ് യുവാവ്. ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ മതിലിലും ഗേറ്റിലും ഇടിച്ച് തെറിച്ച് വീഴുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.....

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/250774/the-youth-lost-his-bike-and-crashed-into-the-wall)