---
title: " നടൻ മേഘനാഥൻ(60) അന്തരിച്ചു"
english_title: " film actor Meghanathan (60) passed away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/250736/kozhikodepiravomnews-malayalam-film-actor-meghanathan-60-passed-away"
published_at: "2024-11-21T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673e86b007929_1001150665.jpg"
keywords: []
---

#  നടൻ മേഘനാഥൻ(60) അന്തരിച്ചു

> **Lead Summary:** കോഴിക്കോട്:... മലയാള സിനിമ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

## Article Content

കോഴിക്കോട്:... മലയാള സിനിമ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

നടൻ ബാലൻ കെ നായരുടെ മകനാണ്. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഒട്ടേറെ സിനിമകളിലഭിനയിച്ച മേഘനാഥൻ്റെ 1983 ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/250736/kozhikodepiravomnews-malayalam-film-actor-meghanathan-60-passed-away)