---
title: "#Accident | സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു: സ്റ്റാൻ്റിലൂടെ നടന്നുപോയ ആളുടെ മുകളിലൂടെയാണ്  ബസ് കയറിയിറങ്ങിയത്."
english_title: "Elderly man dies after being hit by a private bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/250660/elderly-man-dies-after-being-hit-by-a-private-bus"
published_at: "2024-11-20T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673dc810ecc68______.jpg"
keywords: []
---

# #Accident | സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു: സ്റ്റാൻ്റിലൂടെ നടന്നുപോയ ആളുടെ മുകളിലൂടെയാണ്  ബസ് കയറിയിറങ്ങിയത്.

> **Lead Summary:** കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു. സ്റ്റാൻഡിലൂടെ നടന്നു പോകുന്ന ആളുടെ മുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. അപകടത്തിൽ വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസിൻ്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് ബസ്സുകൾ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്. ഇദ്ദേഹത്തിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറി‌‍ഞ്ഞിട്ടില്ല. അപകടസ്ഥലത്ത് പൊലീസും ഫയർ ഫോഴ്‌സുമെത്തി. ഫയർ ഫോഴ്‌സ് അംഗങ്ങൾ അപകടസ്ഥലം വൃത്തിയാക്കി.

## Article Content

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു. സ്റ്റാൻഡിലൂടെ നടന്നു പോകുന്ന ആളുടെ മുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. അപകടത്തിൽ വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസിൻ്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് ബസ്സുകൾ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്. ഇദ്ദേഹത്തിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറി‌‍ഞ്ഞിട്ടില്ല. അപകടസ്ഥലത്ത് പൊലീസും ഫയർ ഫോഴ്‌സുമെത്തി. ഫയർ ഫോഴ്‌സ് അംഗങ്ങൾ അപകടസ്ഥലം വൃത്തിയാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/250660/elderly-man-dies-after-being-hit-by-a-private-bus)