വൈക്കം: വൈക്കത്തഷ്ടമിയുടെ വിശേഷാൽ ചടങ്ങുകൾക്കായി കാലാക്കൽ കാവുടയോന്റെ ഉടവാൾ മേൽശാന്തി ടി.വി പുരം സുനിലിൽ നിന്നും വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരി ഏറ്റുവാങ്ങി.
ആചാരപ്രകാരം വിശേഷാൽ പൂജകൾക്ക് ശേഷം ഏറ്റുവാങ്ങിയ ഉടവാൾ വാദ്വ മേളങ്ങളുടെ അകമ്പടിയോടെ ആർഭാട പൂർവം ക്ഷേത്രത്തിലെക്ക് എഴുന്നളളിച്ചു. വൈക്കം ക്ഷേത്രത്തിലെ എഴുന്നള്ളിപ് ക്ഷേത്രം വിട്ട് പുറത്തു പോകുന്ന അവസരത്തിൽ കാലാക്കൽ കാവുടയോന്റെ ഉടവാളുമായി ഒരാൾ അകമ്പടി സേവിക്കുക പതിവാണ്. ഉത്സവത്തിന്റെ എട്ട് ഒൻപത് ഉൽസവ ദിവസങ്ങളിൽ നടക്കുന്ന തെക്കും ചേരിമേൽ, വടക്കും ചേരിമേൽ എഴുന്നള്ളിപ്പിനും ആറാട്ടിനും ക്ഷേത്രമതിൽക്കം വിട്ട് എഴുന്നള്ളിപ് പോകുന്ന ആചാരം നിലവിലുണ്ട്. ഉടവാൾ എഴുന്നളളിപ്പിന് കാലാക്കൽ ക്ഷേത്രം വെളിച്ചപ്പാട് രാജേഷ് നടിച്ചിറ ഉപദേശക സമിതി പ്രസിഡണ്ട് കെ. എസ്. അജിമോൻ സെക്രട്ടറി ശ്രീരാജ്. ജി.നായർ എന്നിവർ പങ്കെടുത്തു
Kaalkal Kavudayonte Udaval v. for the special functions of Vaikathashtami. Ishwar received the Namboothiri.