വൈക്കം : വൈക്കത്തഷ്ടമിയുടെ എഴാം ഉൽസവ ദിവസം വൈക്കത്തപ്പന്റെ വാഹനമായ ഋഷഭത്തിൽ വന്ന് ഭക്തർക്ക് ദർശനം നല്കുന്നതായി വിശ്വാസം.....
ഋഷഭ വാഹനത്തിൽ എഴുന്നള്ളിയ സർവ്വാഭരണ വിഭൂഷിതനായ വൈക്കത്തപ്പന്റെ മോഹനരൂപം ദർശിച്ച് സായൂജ്യം നേടുവാൻ ക്ഷേത്രത്തിലെത്തിയത് പതിനായിരങ്ങൾ....
വെള്ളിയിൽ നിർമ്മിച്ച വാഹനത്തിൽ വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം ചാർത്തിയ ശേഷം പട്ടുടയാടകളും കട്ടിമാലക ളും കൊണ്ട് അലംകരിച്ചു. അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലങ്ങളിലേതടക്കം 40 ഓളം മൂസത് മാർ മുളം തണ്ടിലേറ്റി വൈക്കത്തപ്പനെ എഴുന്നള്ളിച്ചു. വൈക്കം ഷാജി നാദസ്വരം മേളം ഒരുക്കി. രണ്ടു മണിക്കൂർ നീണ്ടുനിന്ന ചടങ്ങിന് ഗജവീരൻമാർ അകമ്പടിയായി..... സ്വർണ്ണക്കുട, മുത്തുക്കുട, വെഞ്ചാമരം ആലവട്ടം തുടങ്ങിയ അലങ്കാരങ്ങളോടെ നടത്തിയ വിളക്ക് എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് അഞ്ച് പ്രദക്ഷിണം പൂർത്തിയാക്കി സമാപിച്ചു. ആചാര പ്രകാരം നാദസ്വരം, പരുഷ വാദ്യം പഞ്ചവാദ്യം ചെണ്ടമേളം ഘട്ടിയം തുടങ്ങിയവയാണ് ഉപയോഗിച്ചത്.
Filled with devotion, the Rishabha procession at the Vaikom temple became denser with devotion.