---
title: "#Kothamangalam | മുസ്ലിംലീഗിലെ ഗ്രൂപ്പുപോര്‌  തെരുവിലേക്ക്‌ ; കോതമംഗലം മണ്ഡലം ഭാരവാഹികളെ തടഞ്ഞു  "
english_title: "#Group #fight in #Muslim #League takes to #street; #Kothamangalam #Constituency #officials were #stopped"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/250314/group-fight-in-muslim-league-takes-to-street-kothamangalam-constituency-officials-were-stopped"
published_at: "2024-11-19T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c07bec7de5_kothamanga.jpg"
keywords: []
---

# #Kothamangalam | മുസ്ലിംലീഗിലെ ഗ്രൂപ്പുപോര്‌  തെരുവിലേക്ക്‌ ; കോതമംഗലം മണ്ഡലം ഭാരവാഹികളെ തടഞ്ഞു  

> **Lead Summary:** കൊച്ചി : ജില്ലയിലെ മുസ്ലിംലീഗിൽ വി കെ ഇബ്രാഹിംകുഞ്ഞ്‌ നയിക്കുന്ന ഔദ്യോഗിക വിഭാഗവും ടി എ അഹമ്മദ്‌ കബീർ വിഭാഗവും തമ്മിൽ തുടരുന്ന ഗ്രൂപ്പുപോര്‌ പരസ്യപോരാട്ടത്തിലേക്ക്‌.

## Article Content

കൊച്ചി : ജില്ലയിലെ മുസ്ലിംലീഗിൽ വി കെ ഇബ്രാഹിംകുഞ്ഞ്‌ നയിക്കുന്ന ഔദ്യോഗിക വിഭാഗവും ടി എ അഹമ്മദ്‌ കബീർ വിഭാഗവും തമ്മിൽ തുടരുന്ന ഗ്രൂപ്പുപോര്‌ പരസ്യപോരാട്ടത്തിലേക്ക്‌.

സംസ്ഥാന തെരഞ്ഞെടുപ്പ്‌ സമിതിയുടെ ശുപാർശപ്രകാരം സംസ്ഥാന കമ്മിറ്റി നോമിനേറ്റ്‌ ചെയ്‌ത വിവിധ കമ്മിറ്റി ഭാരവാഹികളെ പരസ്യമായി നേരിടാനാണ്‌ കബീർ വിഭാഗത്തിന്റെ തീരുമാനം.

കഴിഞ്ഞദിവസം കോതമംഗലം ഓഫീസിൽ യോഗം ചേരാനെത്തിയ പുതിയ മണ്ഡലം ഭാരവാഹികളെ കബീർ വിഭാഗത്തിലെ നൂറുകണക്കിന്‌ പ്രവർത്തകർ ചേർന്നാണ്‌ ഓഫീസിൽ കയറ്റാതെ ഉപരോധിച്ചത്‌.

ജില്ലയിലെ വിവിധ കമ്മിറ്റികളിലേക്ക്‌ സംസ്ഥാനസമിതി നിയോഗിച്ച മുഴുവൻപേരെയും ഇത്തരത്തിൽ നേരിടാനാണ്‌ കബീർ വിഭാഗത്തിന്റെ നീക്കം.

വി കെ ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തിൽ അഹമ്മദ്‌ കബീർ വിഭാഗത്തിനെതിരെ നടക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ്‌ കോതമംഗലം മണ്ഡലത്തിൽ ഉൾപ്പെടെ വിവിധ കമ്മിറ്റികളിലേക്ക്‌ കൂടിയാലോചനയില്ലാതെ പുതിയ ഭാരവാഹികളെ നിയോഗിച്ചത്‌.

ഇവരിൽ പലരും പോക്‌സോ കേസിൽ ഉൾപ്പെടെ പ്രതികളാണ്‌. ഏതുവിധേനയും കബീർ വിഭാഗത്തിന്‌ ഭൂരിപക്ഷമുള്ള കമ്മിറ്റികൾ പിടിക്കലാണ്‌ ഇബ്രാഹിംകുഞ്ഞിന്റെ ലക്ഷ്യം. അതുവഴി ജില്ലാ കൗൺസിലിൽ നഷ്ടമായ ഭൂരിപക്ഷം നേടാം. ജില്ലാ കമ്മിറ്റിയെയും പക്ഷത്താക്കാം.

കൊച്ചി

ജില്ലയിലെ മുസ്ലിംലീഗിൽ വി കെ ഇബ്രാഹിംകുഞ്ഞ്‌ നയിക്കുന്ന ഔദ്യോഗിക വിഭാഗവും ടി എ അഹമ്മദ്‌ കബീർ വിഭാഗവും തമ്മിൽ തുടരുന്ന ഗ്രൂപ്പുപോര്‌ പരസ്യപോരാട്ടത്തിലേക്ക്‌. സംസ്ഥാന തെരഞ്ഞെടുപ്പ്‌ സമിതിയുടെ ശുപാർശപ്രകാരം സംസ്ഥാന കമ്മിറ്റി നോമിനേറ്റ്‌ ചെയ്‌ത വിവിധ കമ്മിറ്റി ഭാരവാഹികളെ പരസ്യമായി നേരിടാനാണ്‌ കബീർ വിഭാഗത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം കോതമംഗലം ഓഫീസിൽ യോഗം ചേരാനെത്തിയ പുതിയ മണ്ഡലം ഭാരവാഹികളെ കബീർ വിഭാഗത്തിലെ നൂറുകണക്കിന്‌ പ്രവർത്തകർ ചേർന്നാണ്‌ ഓഫീസിൽ കയറ്റാതെ ഉപരോധിച്ചത്‌. ജില്ലയിലെ വിവിധ കമ്മിറ്റികളിലേക്ക്‌ സംസ്ഥാനസമിതി നിയോഗിച്ച മുഴുവൻപേരെയും ഇത്തരത്തിൽ നേരിടാനാണ്‌ കബീർ വിഭാഗത്തിന്റെ നീക്കം.

വി കെ ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തിൽ അഹമ്മദ്‌ കബീർ വിഭാഗത്തിനെതിരെ നടക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ്‌ കോതമംഗലം മണ്ഡലത്തിൽ ഉൾപ്പെടെ വിവിധ കമ്മിറ്റികളിലേക്ക്‌ കൂടിയാലോചനയില്ലാതെ പുതിയ ഭാരവാഹികളെ നിയോഗിച്ചത്‌. ഇവരിൽ പലരും പോക്‌സോ കേസിൽ ഉൾപ്പെടെ പ്രതികളാണ്‌. ഏതുവിധേനയും കബീർ വിഭാഗത്തിന്‌ ഭൂരിപക്ഷമുള്ള കമ്മിറ്റികൾ പിടിക്കലാണ്‌ ഇബ്രാഹിംകുഞ്ഞിന്റെ ലക്ഷ്യം. അതുവഴി ജില്ലാ കൗൺസിലിൽ നഷ്ടമായ ഭൂരിപക്ഷം നേടാം. ജില്ലാ കമ്മിറ്റിയെയും പക്ഷത്താക്കാം.

Read more: https://www.deshabhimani.com/news/kerala/news-kerala-19-11-2024/1150113

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/250314/group-fight-in-muslim-league-takes-to-street-kothamangalam-constituency-officials-were-stopped)