---
title: "#hanging | റിട്ട. കൃഷി ഓഫീസറെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Rt. The #agriculture #officer was #found #hanging #inside the #house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/250248/rt-the-agriculture-officer-was-found-hanging-inside-the-house"
published_at: "2024-11-18T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b53ba2e5cb_suicide.jpg"
keywords: []
---

# #hanging | റിട്ട. കൃഷി ഓഫീസറെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** തളിപ്പറമ്പ്: റിട്ട. കൃഷി ഓഫീസറെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 

## Article Content

തളിപ്പറമ്പ്: റിട്ട. കൃഷി ഓഫീസറെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 

പൂമംഗലത്തെ ആലയാട്ട് വീട്ടില്‍ വാസുദേവനെ(73)യാണ് ഇന്നലെ രാത്രി ഏഴരയോടെ വീടിന്റെ സെന്‍ട്രല്‍ഹാളിലെ സ്‌റ്റെയര്‍കേസിന്റെ കൈവരിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത് . ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ദീര്‍ഘകാലം തളിപ്പറമ്പ് നാഷണല്‍ കോളേജ് അധ്യാപകനും നാടകപ്രവര്‍ത്തകനുമായിരുന്നു . ആലയാട്ടെ പരേതരായ പോലീസ് ഉദ്യോഗസ്ഥന്‍ രാഘവമാരാര്‍ ജാനകി മാരസ്യാര്‍ ദമ്പതികളുടെ മകനാണ്.

ഭാര്യ : പരേതയായ രത്‌നവല്ലി . മക്കള്‍: സീന, സേജ്(ടെക്‌നോ ഗ്രൂപ്പ്).മരുമക്കള്‍: മോഹനന്‍(ഇരിട്ടി), സിന്ധ്യ.സഹോദരങ്ങള്‍: രാമദാസന്‍, രാധാമണി, വിജയരാഘവന്‍.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/250248/rt-the-agriculture-officer-was-found-hanging-inside-the-house)