---
title: "#Nursingstudent | ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണ നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു"
english_title: "#Nursing #student #dies after #falling from #hostel #building"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/249616/nursing-student-dies-after-falling-from-hostel-building"
published_at: "2024-11-16T07:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738025fbdb74_student.jpg"
keywords: []
---

# #Nursingstudent | ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണ നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു

> **Lead Summary:** പത്തനംതിട്ട : ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണ നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. 

## Article Content

പത്തനംതിട്ട : ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണ നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. 

തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ആണ് മരിച്ചത്. പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയാണ്. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നാണ് അമ്മു വീണത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് മരണം. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 

***(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/249616/nursing-student-dies-after-falling-from-hostel-building)