ഓച്ചിറ : (piravomnews.in) ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത ശേഷം യുവാവിനെ കംബോഡിയയിലേക്കു കടത്തിയ കേസിലെ പ്രതിയെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം നിലമ്പൂർ പടിക്കുന്നുഭാഗത്ത് കളത്തുംപടിയിൽ വീട്ടിൽ സഫ്ന (31)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തഴവ സ്വദേശി കനീഷിനെ തായ്ലൻഡിലെ കമ്പനിയിലേക്ക് ജോലി വാഗ്ദാനം നൽകി ഓൺലൈനിൽ അഭിമുഖം നടത്തിയ ശേഷം 1,20,000 രൂപ വാങ്ങി.
പിന്നീട് യുവാവിനെ നെടുമ്പാശേരി വിമാനത്താവളം വഴി തായ്ലൻഡിലെ കമ്പനിയിലേക്ക് ജോലി വാഗ്ദാനം നൽകി ഓൺലൈനിൽ അഭിമുഖം നടത്തിയ ശേഷം 1,20,000 രൂപ വാങ്ങി.
പിന്നീട് യുവാവിനെ നെടുമ്പാശേരി വിമാനത്താവളം വഴി തായ്ലൻഡിൽ എത്തിച്ച ശേഷം സഫ്നയുടെ ഏജന്റുമാർ കംബോഡിയയിലേക്കു കടത്തുകയായിരുന്നു.
ഓൺലൈനിൽ തട്ടിപ്പ് നടത്തുന്ന കേന്ദ്രത്തിൽ എത്തിച്ച യുവാവിന് ഓൺലൈൻ തട്ടിപ്പ് ജോലിയും വലിയ ടാർഗറ്റുമാണ് നൽകിയത്. തുടർന്ന്് ടാർഗറ്റ് പുർത്തിയാകാത്തതിനെ തുടർന്ന് യുവാവിനെ ഏജന്റുമാർ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു.
യുവാവിനെ നാട്ടിലെത്തിക്കാമെന്നു പറഞ്ഞ് പിന്നീട് സഫ്ന യുവാവിന്റെ രക്ഷിതാക്കളിൽ നിന്ന് 1,50,000 രൂപ കൂടി വാങ്ങിയെങ്കിലും നാട്ടിലെത്തിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകി. ഇതിനു ശേഷമാണ് യുവാവിനെ നാട്ടിലെത്തിച്ചത്.
#Online #interview, #bought #lakhs; A 31-year-old #woman was #arrested for #human #trafficking to #Cambodia