മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട് സകൂട്ടറും തടി ലോറിയും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ ആരക്കുഴ പണ്ടപ്പിള്ളി റോഡിൽ പെരുമ്പല്ലൂർ കണ്ണങ്ങാടിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനായ പെരുമ്പല്ലൂർ മാരുതി സുസുക്കി സർവീസ് സെന്റർ ജീവനക്കാരൻ പട്ടിമറ്റം സ്വദേശി കുഞ്ഞിതി ആഷിഖ് അസീസ് (19)ന് ഗുരുതരമായി പരിക്കേറ്റു. മൂവാറ്റുപുഴ ഭാഗത്തു നിന്നും ആരക്കുഴ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും എതിർ ദിശയിൽ വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മൂവാറ്റുപുഴ ആരക്കുഴ റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മൂവാറ്റുപുഴ ഫയർഫോഴ്സ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Accident due to loss of control and collision between sakuter and timber lorry.