പത്തനംതിട്ട: ഏഴുവയസുകാരായ ഇരട്ട സഹോദരിമാരെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 55 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. കുളനട കുറിയാനിപ്പള്ളിൽ, ആശാഭവൻ വീട്ടിൽ ശിവദാസനെ (67)യാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക് കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാൽ ഏഴ് വർഷം അധിക കഠിനതടവും അനുഭവിക്കണം. കഴിഞ്ഞ വർഷമാണ് സംഭവം. പെൺകുട്ടികളുടെ വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതി കുട്ടികളോട് വെള്ളം ആവശ്യപ്പെട്ട ശേഷം ടി.വി കണ്ടു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
Accused gets 55 years rigorous imprisonment and fine in case of molesting minor twin sisters.