തൃശൂർ: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ നിന്നും മോതിരങ്ങൾ കവർന്ന മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം. 8 പവൻ സ്വർണമാണ് രണ്ട് പേർ കവർന്നത്. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. കേച്ചേരി വടക്കാഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന പോൾ ജ്വല്ലറിയിലാണ് സംഭവം നടന്നത്.
കുട്ടികളുടെ മോതിരം ആവശ്യപ്പെട്ടാണ് ഇവർ ജ്വല്ലറിയിലെത്തിയത്. ജീവനക്കാരൻ മോതിരങ്ങൾ കാണിച്ചു കൊടുക്കുന്നതിനിടെ കൂട്ടത്തിലെ ഒരാൾ ജീവനക്കാരന്റെ ശ്രദ്ധതിരിക്കുകയും രണ്ടാമൻ സ്വർണമെടുത്ത് പോക്കറ്റിലിടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
കട അടയ്ക്കുന്ന നേരത്ത് സ്വർണത്തിൽ കുറവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷണം ശ്രദ്ധയിൽപ്പെട്ടതോടെ കുന്നംകുളം പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
Police are searching for thieves who sneaked into a jewelery shop on the pretext of buying children's earrings and stole rings.