---
title: "പിറവം - നടക്കാവ് റോഡിലെ പാഴൂർ ക്ഷേത്രത്തിന് മുന്നിലുള്ള റോഡിലെ കുഴിയടക്കൽ ആരംഭിച്ചു"
english_title: "Digging of the road in front of Pazhoor temple on Piravam - Nadakav road has started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248752/digging-of-the-road-in-front-of-pazhoor-temple-on-piravam-nadakav-road-has-started"
published_at: "2024-11-12T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6732cf3cb9333_1001126820.jpg"
keywords: []
---

# പിറവം - നടക്കാവ് റോഡിലെ പാഴൂർ ക്ഷേത്രത്തിന് മുന്നിലുള്ള റോഡിലെ കുഴിയടക്കൽ ആരംഭിച്ചു

> **Lead Summary:** പിറവം.... പിറവം - നടക്കാവ് റോഡിലെ പാഴൂർ ക്ഷേത്രത്തിന് മുന്നിലുള്ള റോഡിലെ കുഴിയടക്കൽ ആരംഭിച്ചു. ശബരിമലയിലേയ്ക്ക് ഉള്ള പ്രധാന പാതയിൽ റോഡ് തകരാറിലായത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

## Article Content

പിറവം.... പിറവം - നടക്കാവ് റോഡിലെ പാഴൂർ ക്ഷേത്രത്തിന് മുന്നിലുള്ള റോഡിലെ കുഴിയടക്കൽ ആരംഭിച്ചു. ശബരിമലയിലേയ്ക്ക് ഉള്ള പ്രധാന പാതയിൽ റോഡ് തകരാറിലായത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

നഗരസഭ ഭരണ സമിതിയും , എൽ ഡി എഫ് കൺവീനർ പി ബി രതീഷും വകുപ്പ് മന്ത്രിയെ വിവരം ധരിപ്പിച്ചിരുന്നു. ഒരാഴ്ച ക്കുള്ളിൽ അറ്റകുറ്റ പണി ചെയ്യിക്കാമെന്ന് അധികൃതർ പറഞ്ഞിരുന്നു.യു ഡി എഫിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് സമരവും നടന്നിരുന്നു. നടക്കാവ് റോഡ് നിർമ്മാണത്തിലെ പാകപ്പിഴചൂണ്ടിക്കാട്ടി പരാതി വന്നതോടെ വിജിലൻ അന്വേഷണമായി. ഇതോടെ കരാറുക്കാരന് ബില്ല് മാറുന്നത്തിന് കാലത്താമസം ഉണ്ടായി. ഇയാൾ കോടതിയെ സമീപിച്ചു. റോഡിന്റെ അറ്റക്കുറ്റ പണി കരാറു ക്കാരന്റെ ചുമതലയാണെന്ന് പിഡബ്ലൂ പറയുന്നു. കേസ് ഉള്ളത്തിനാൽ സർക്കാരിന് ഇടപ്പെടുവാൻ കഴിയുന്നില്ല അതുകൊണ്ടാണ് അറ്റക്കുറ്റ പണി നീളുന്നത് എന്നാണ് അധികൃതർ പറയുന്നത്. അതുപോലെ പിറവം പ്രൈവറ്റ് സ്റ്റാൻഡിന് മുന്നിലെ റോഡിലെ കുഴി കുടിവെള്ള പൈപ്പ് ചേർച്ച അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ്. കുഴി അടക്കേണ്ടത് വാട്ടർ അതോറിട്ടി ആണെന്ന് പറയുന്നു. വാഹന യാത്രക്കാരുടെ ദുരിതം തുടർന്നു കൊണ്ടിരിക്കാനാണ് സാധ്യതയെന്ന് നാട്ടുക്കാർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248752/digging-of-the-road-in-front-of-pazhoor-temple-on-piravam-nadakav-road-has-started)