---
title: "#bodyfound | കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  "
english_title: "The #body of the #missing #youngman who went to #bathe in the sea was #found"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248658/the-body-of-the-missing-youngman-who-went-to-bathe-in-the-sea-was-found"
published_at: "2024-11-11T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67321590a1a88_death.jpg"
keywords: []
---

# #bodyfound | കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  

> **Lead Summary:** വർക്കല : പാപനാശം ആലിയിറക്കം ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കോസ്റ്റൽ പൊലീസിന്റെ തിരച്ചിലിൽ കണ്ടെത്തി.

## Article Content

വർക്കല : പാപനാശം ആലിയിറക്കം ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കോസ്റ്റൽ പൊലീസിന്റെ തിരച്ചിലിൽ കണ്ടെത്തി.

അടൂർ ഏഴംകുളം നെടുമൺകല്ലേത്ത് പുതിയവീട്ടിൽ കെ ഗോപാല കൃഷ്ണപിള്ളയുടെയും സുജാതയുടെയും മകൻ ജിഎസ് ശ്രീജിത്ത് (29) ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് സുഹൃത്ത് കൊട്ടാരക്കര പട്ടാഴി സ്വദേശി ശ്യാം മോഹനൊപ്പം കടലിൽ കുളിക്കവേ പെട്ടെന്നുണ്ടായ ശക്തമായ തിരയിൽപ്പെട്ട് ശ്രീജിത്തിനെ കാണാതാവുകയായിരുന്നു.

ഇരുവരും ഭാര്യമാർക്കൊപ്പം ശനിയാഴ്ചയാണ് വർക്കലയിലെത്തിയത്. ശ്രീജിത്തിന്റെ ഭാര്യ ശ്രീലക്ഷ്മി, ശ്യാം മോഹന്റെ ഭാര്യ ദർശന എന്നിവരെ റിസോർട്ടിലെ മുറിയിൽ വിശ്രമിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248658/the-body-of-the-missing-youngman-who-went-to-bathe-in-the-sea-was-found)