---
title: "വേളാങ്കണ്ണി - ചങ്ങനാശേരി ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഏഴു യാത്രക്കാർക്ക് പരിക്ക്."
english_title: "Velankanni - Changanassery bus and lorry collide, seven passengers injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248642/velankanni-changanassery-bus-and-lorry-collide-seven-passengers-injured"
published_at: "2024-11-11T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731f8e19bd1a_ghjd.jpg"
keywords: []
---

# വേളാങ്കണ്ണി - ചങ്ങനാശേരി ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഏഴു യാത്രക്കാർക്ക് പരിക്ക്.

> **Lead Summary:** ചങ്ങനാശേരി : തമിഴ്നാട്ടിൽ കെ എസ് ആർ ടി സി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശേരിയിലേക്ക് പുറപ്പെട്ട ചങ്ങനാശേരി ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. ഇന്നലെ വൈകിട്ട് 4.20 നു തഞ്ചാവൂരിന് സമീപം പൂണ്ടിയിലായിരുന്നു അപകടം. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഏഴ് യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തിൽ ബസിൻ്റെ ഡ്രൈവർ ജിമോദ് ജോസഫിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ചങ്ങനാശേരി : തമിഴ്നാട്ടിൽ കെ എസ് ആർ ടി സി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശേരിയിലേക്ക് പുറപ്പെട്ട ചങ്ങനാശേരി ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. ഇന്നലെ വൈകിട്ട് 4.20 നു തഞ്ചാവൂരിന് സമീപം പൂണ്ടിയിലായിരുന്നു അപകടം. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഏഴ് യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തിൽ ബസിൻ്റെ ഡ്രൈവർ ജിമോദ് ജോസഫിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248642/velankanni-changanassery-bus-and-lorry-collide-seven-passengers-injured)