---
title: "കടബാധ്യതയെത്തുടർന്ന്  വീട്ടമ്മ ജീവനൊടുക്കി."
english_title: "The housewife committed suicide due to debt."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248629/the-housewife-committed-suicide-due-to-debt"
published_at: "2024-11-11T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731e1cdcc223_ddd.jpg"
keywords: []
---

# കടബാധ്യതയെത്തുടർന്ന്  വീട്ടമ്മ ജീവനൊടുക്കി.

> **Lead Summary:** ചെറുതോണി : കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതിയായ വീട്ടമ്മ മരിച്ചു. ചേലച്ചുവട് ചുരുളി നെല്ലിക്കുന്നേല് അനില്കുമാറിന്റെ ഭാര്യ അമ്ബിളി (ധന്യ-37) ആണ് മരിച്ചത്. കഴിഞ്ഞ ഏഴിന് ഇവരെ വീടിനടുത്തുള്ള പുരയിടത്തില് കൈഞരമ്പ് മുറിച്ച് രക്തം വാർന്നനിലയിൽ കണ്ടെത്തുകയായിരുന്നു. ഇടുക്കി മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും അപകടനിലതരണം ചെയ്തിരുന്നില്ല. തുടർന്ന് എറണാകുളം അമൃത ആശുപത്രിയില് പ്രവേശിപ്പിച്ചു. കടബാധ്യതയാണ് ജീവനൊടുക്കാൻ ശ്രമിച്ചതിനു കാരണമെന്ന് പറയുന്നു. കൊന്നത്തടി മരക്കാനം ചൂരക്കാട്ടു കുടുംബാംഗമാണ്. മക്കൾ : ശിഖ, ശ്രദ്ധ.

## Article Content

ചെറുതോണി : കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതിയായ വീട്ടമ്മ മരിച്ചു. ചേലച്ചുവട് ചുരുളി നെല്ലിക്കുന്നേല് അനില്കുമാറിന്റെ ഭാര്യ അമ്ബിളി (ധന്യ-37) ആണ് മരിച്ചത്. കഴിഞ്ഞ ഏഴിന് ഇവരെ വീടിനടുത്തുള്ള പുരയിടത്തില് കൈഞരമ്പ് മുറിച്ച് രക്തം വാർന്നനിലയിൽ കണ്ടെത്തുകയായിരുന്നു. ഇടുക്കി മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും അപകടനിലതരണം ചെയ്തിരുന്നില്ല. തുടർന്ന് എറണാകുളം അമൃത ആശുപത്രിയില് പ്രവേശിപ്പിച്ചു. കടബാധ്യതയാണ് ജീവനൊടുക്കാൻ ശ്രമിച്ചതിനു കാരണമെന്ന് പറയുന്നു. കൊന്നത്തടി മരക്കാനം ചൂരക്കാട്ടു കുടുംബാംഗമാണ്. മക്കൾ : ശിഖ, ശ്രദ്ധ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248629/the-housewife-committed-suicide-due-to-debt)