---
title: "വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ കൊടിയേറും; 23ന് അഷ്ടമി ദർശനം, 24ന് ആറാട്ട്."
english_title: "Vaikom Mahadeva Temple will be hoisted tomorrow for the festival; Ashtami Darshan on 23rd and Aarat on 24th."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248576/vaikom-mahadeva-temple-will-be-hoisted-tomorrow-for-the-festival-ashtami-darshan-on-23rd-and-aarat-on-24th"
published_at: "2024-11-11T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731b5957a16c_kj_copy.jpg"
keywords: []
---

# വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ കൊടിയേറും; 23ന് അഷ്ടമി ദർശനം, 24ന് ആറാട്ട്.

> **Lead Summary:** വൈക്കം: ഇനി വൈക്കത്തിന് സുവർണ്ണ നാളുകളാണ്..ആളൊഴിയാത്ത വീഥികളും കച്ചവടത്തിരക്കുമൊക്കെയായി വൈക്കം അഷ്ടമി ആഘോഷിക്കുന്നു. ദക്ഷിണകാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് നാളെയാണ് കൊടിയേറ്റം.. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 8നും 8.45നും ഇടയിലാണ് കൊടിയേറ്റ്. കൊടിയേറ്റിനു ശേഷം കൊടിമരച്ചുവട്ടിലെ കെടാവിളക്കിലും കലാമണ്ഡപത്തിലും ദീപം തെളിക്കും.

## Article Content

വൈക്കം: ഇനി വൈക്കത്തിന് സുവർണ്ണ നാളുകളാണ്..ആളൊഴിയാത്ത വീഥികളും കച്ചവടത്തിരക്കുമൊക്കെയായി വൈക്കം അഷ്ടമി ആഘോഷിക്കുന്നു. ദക്ഷിണകാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് നാളെയാണ് കൊടിയേറ്റം.. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 8നും 8.45നും ഇടയിലാണ് കൊടിയേറ്റ്. കൊടിയേറ്റിനു ശേഷം കൊടിമരച്ചുവട്ടിലെ കെടാവിളക്കിലും കലാമണ്ഡപത്തിലും ദീപം തെളിക്കും.

വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിയാണിത്. ഈ ദിവസം ശിവൻ ശ്രീ പരമേശ്വരരൂപത്തിൽ ജഗദ് ജനനിയായ പാർവ്വതിദേവിയുമായി വ്യാഘ്രപാദമഹർഷിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട്, അനുഗ്രഹങ്ങൾ നൽകി എന്നാണ് ഐതിഹ്യം. ലോകപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇതിന്റെ ഓർമ്മക്കായി ആഘോഷിക്കുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ വൈക്കം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവന്റെ പുത്രൻ ഉദയനാപുരം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ സുബ്രമണ്യനാണ് വിശ്വസിക്കപ്പെടുന്നു [1]. അതിനാൽ അഷ്ടമിനാളിലെ ഈ ക്ഷേത്രേശന്മാരുടെ കൂടിയെഴുന്നള്ളത്ത് പിതൃ-പുത്ര സമാഗമമായി കണക്കാക്കുകയും ഇതു ദർശിക്കാൻ നിരവധി ജനങ്ങൾ വൈക്കം ക്ഷേത്രത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.

പുരാതന സംസ്കൃത പുസ്തകങ്ങൾ ആയ ഭാർഗ്ഗവ പുരാണവും സനൽകുമാര സംഹിതയും പറയുന്നത് ,ഈ സ്ഥലം വ്യാഘ്ര ഗേഹം അല്ലെങ്കിൽ വ്യാഘ്രപുരം എന്ന് അറിയപ്പെട്ടിരുന്നു എന്നാണ്. വ്യാഘ്രപാദ മഹർഷിക്കു ശിവ ദർശനം കിട്ടിയത് ഈ സ്ഥലത്തു വച്ചാണെന്നും പറയപ്പെടുന്നു.അതിനാൽ വ്യാഘ്രപാദപുരം എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു.പിന്നീട് തമിഴ് ഭാഷ പ്രചരിച്ചപ്പോൾ അതു 'വൈക്കം' എന്നു മാറിയതാവാം എന്നാണ് ഐതിഹ്യം. ഈ മാസം 23 നാണ് പ്രസിദ്ധമായ അഷ്ടമി ദർശനം. 24 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248576/vaikom-mahadeva-temple-will-be-hoisted-tomorrow-for-the-festival-ashtami-darshan-on-23rd-and-aarat-on-24th)