---
title: "പിറവത്ത് കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ."
english_title: "Another state worker caught with ganja at "
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248460/another-state-worker-caught-with-ganja-at"
published_at: "2024-11-10T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730d8281412f_20241110_212744_0000.jpg"
keywords: []
---

# പിറവത്ത് കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ.

> **Lead Summary:** പിറവം: വിൽപ്പനയ്ക്ക് എത്തിച്ച ഒരു കിലോ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളിയെ പിറവം പോലീസ് അറസ്റ്റ്ചെയ്തു. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി നയൻ ഷേക്ക് ആണ് പിടിയിൽ ആയത്. രഹസ്യ വിവരത്തെ തുടർന്ന് കഞ്ചാവ് വാങ്ങുവാനെന്ന വ്യജേനെ പോലീസ് പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുകയായിരുന്നു. വേഷം മാറിയെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് കഞ്ചാവ് വിൽക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് നയൻ ഷേക്ക് പിടിയിലായത്.

## Article Content

പിറവം: വിൽപ്പനയ്ക്ക് എത്തിച്ച ഒരു കിലോ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളിയെ പിറവം പോലീസ് അറസ്റ്റ്ചെയ്തു. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി നയൻ ഷേക്ക് ആണ് പിടിയിൽ ആയത്. രഹസ്യ വിവരത്തെ തുടർന്ന് കഞ്ചാവ് വാങ്ങുവാനെന്ന വ്യജേനെ പോലീസ് പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുകയായിരുന്നു. വേഷം മാറിയെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് കഞ്ചാവ് വിൽക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് നയൻ ഷേക്ക് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248460/another-state-worker-caught-with-ganja-at)