---
title: "വില്പനയ്ക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പോലീസ് പിടിയിൽ."
english_title: "Police arrested three youths with six kilos of ganja for sale."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248385/police-arrested-three-youths-with-six-kilos-of-ganja-for-sale"
published_at: "2024-11-10T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67306af051bef_123.jpg"
keywords: []
---

# വില്പനയ്ക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പോലീസ് പിടിയിൽ.

> **Lead Summary:** ഇടുക്കി അടിമാലിയിൽ വില്പനയ്ക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പോലീസ് പിടിയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച വാഹനവും പിടികൂടി മച്ചിപ്ലാവിന് സമീപം വെച്ചാണ് അടിമാലി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ കനിയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

## Article Content

ഇടുക്കി അടിമാലിയിൽ വില്പനയ്ക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പോലീസ് പിടിയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച വാഹനവും പിടികൂടി മച്ചിപ്ലാവിന് സമീപം വെച്ചാണ് അടിമാലി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ കനിയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നേര്യമംഗലത്ത് വാടകക്ക് താമസിക്കുന്ന 46 ഏക്കർ സ്വദേശി തണ്ടയിൽ ഷമീർ അഷ്റഫ് (34), അടിമാലി പൊളിഞ്ഞപാലം സ്വദേശി ബൈജു തങ്കപ്പൻ (39), അടിമാലി മച്ചിപ്ലാവ് വട്ടപറമ്പിൽ ജെറിൻ തോമസ് (26) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഇവർ നിരവധി കഞ്ചാവ് കേസുകളിലെ പ്രതികളാണ്. സബ് ഇൻസ്പെക്ടർ അബ്ദുൽ കനി , എസ് ഐ മാരായ സെബാസ്റ്റ്യൻ , മണിയൻ കെ ഡി , എസ് സി പി ഒ സുരേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248385/police-arrested-three-youths-with-six-kilos-of-ganja-for-sale)