---
title: "#pregnantwoman | നിർമാണത്തിലിരുന്ന ഓടയിലേക്ക് ​ഗർഭിണി വീണു ; അപകട കാരണം ഓട കൃത്യമായി മൂടാത്തത്"
english_title: "A #pregnant #woman fell into the #drain under #construction; The #reason for the #accident is that the #drain is not #properly covered"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248181/a-pregnant-woman-fell-into-the-drain-under-construction-the-reason-for-the-accident-is-that-the-drain-is-not-properly-covered"
published_at: "2024-11-09T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f0f1cce8d7_bike.jpg"
keywords: []
---

# #pregnantwoman | നിർമാണത്തിലിരുന്ന ഓടയിലേക്ക് ​ഗർഭിണി വീണു ; അപകട കാരണം ഓട കൃത്യമായി മൂടാത്തത്

> **Lead Summary:** ആലപ്പുഴ: ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിലേക്ക് ​ഗർഭിണി വീണു. ആലപ്പുഴ നഗരത്തിൽ ഇന്ദിരാജംഗ്‌ഷന്‌ സമീപത്താണ് സംഭവം. 

## Article Content

ആലപ്പുഴ: ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിലേക്ക് ​ഗർഭിണി വീണു. ആലപ്പുഴ നഗരത്തിൽ ഇന്ദിരാജംഗ്‌ഷന്‌ സമീപത്താണ് സംഭവം. 

കൃത്യമായി മൂടാതെ അലക്ഷ്യമായി ഉപേക്ഷിച്ച ഓടയിലേക്കാണ് ഇവർ വീണത്. കഷ്ടിച്ചാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

കുഴിച്ചിട്ട ഭാ​ഗത്ത് അപകട സൂചന നൽകുന്ന സൈൻ ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ആറാം തീയതി രാത്രി ഏഴരക്കാണ് സംഭവമുണ്ടായത്.

ആറ് മാസത്തിലേറെയായി ഈ ഓടയുടെ നിർമാണം ആരംഭിച്ചിട്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇപ്പോൾ ഓടനിർമ്മാണം ഏതാണ്ട് നിലച്ച മട്ടാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ആളുകൾക്ക് കടന്നു പോകാൻ പലകകൾ മാത്രമാണ് ഇവിടെ നിരത്തിയിട്ടിരിക്കുന്നത്. വീണതിനെ തുടർന്ന് യുവതി ഭയപ്പെട്ടിരുന്നു.

പരിക്കേൽക്കാതെ യുവതി രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ട് മാത്രമാണെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248181/a-pregnant-woman-fell-into-the-drain-under-construction-the-reason-for-the-accident-is-that-the-drain-is-not-properly-covered)