---
title: "കാന മൂടി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ കെ എസ് ഇ ബി; ഇടഞ്ഞ് നാട്ടുകാർ"
english_title: "KSEB to install post by Kana Moodi;  The natives reacted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248120/kseb-to-install-post-by-kana-moodi-the-natives-reacted"
published_at: "2024-11-09T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672edfb998227_1001118713.jpg"
keywords: []
---

# കാന മൂടി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ കെ എസ് ഇ ബി; ഇടഞ്ഞ് നാട്ടുകാർ

> **Lead Summary:** പെരുവ.... കാന മൂടി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ കെ എസ് ഇ ബി; ഇടഞ്ഞ് നാട്ടുകാർ. പെരുവ വടകുന്ന പുഴ എസ്എൻഡിപിയ്ക്ക് സമീപം കുവക്കാട് ഭാഗത്തേയ്ക്ക് തിരിയുന്ന റോഡിന് സമീപമാണ് മഴ വെള്ളം ഒഴുക്കുന്നത് തടസപ്പെടുത്തിക്കൊണ്ട് പോസ്റ്റുക്കൾ സ്ഥാപിച്ചിരിക്കുന്നത്.

## Article Content

പെരുവ.... കാന മൂടി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ കെ എസ് ഇ ബി; ഇടഞ്ഞ് നാട്ടുകാർ. പെരുവ വടകുന്ന പുഴ എസ്എൻഡിപിയ്ക്ക് സമീപം കുവക്കാട് ഭാഗത്തേയ്ക്ക് തിരിയുന്ന റോഡിന് സമീപമാണ് മഴ വെള്ളം ഒഴുക്കുന്നത് തടസപ്പെടുത്തിക്കൊണ്ട് പോസ്റ്റുക്കൾ സ്ഥാപിച്ചിരിക്കുന്നത്.

കടുത്തുരുത്തി - നെടുമ്പാശ്ശേരി ഹൈവേ നിർമ്മാണം നടക്കുന്നതിനിടെ കെ എസ് ഡി പി കാന വികസിപ്പിക്കാൻ ഇരിക്കെയാണ് ഈ വിചിത്ര നടപടി. കാനയിൽ പോസ്റ്റ് സ്ഥാവിക്കുന്നതിന് എതിരെ പഞ്ചായത്ത് ഭരണ സമിതി രംഗത്ത് വന്നെക്കിലും പണിക്കാർ വഴങ്ങിയില്ല. ഓഫീസിൽ ചെന്നപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവധിയാണെന്ന് പറഞ്ഞ് കെ എസ് ഇ ബി ജീവനക്കാർ കൈ മലർത്തുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. കുവക്കാട്ട് ഭാഗത്തേയ്ക്ക് വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത്. പെരുവ സെക്ഷൻ സബ് എൻജിനിയർ ആണ് വർക്കിന്റെ മേൽനോട്ടം. എന്തായാലും പഞ്ചാ യത്തിന്റെയും നാട്ടുക്കാരുടെയും എതിർപ്പ് കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് കെ എസ് ഇ ബി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248120/kseb-to-install-post-by-kana-moodi-the-natives-reacted)