---
title: "#arrest | പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി, പ്രതി പിടിയിൽ "
english_title: "The #accused was #arrested after #taking the #nude #picture of the girl and#threatening her"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248112/the-accused-was-arrested-after-taking-the-nude-picture-of-the-girl-andthreatening-her"
published_at: "2024-11-09T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ed538d8620_arrest5.jpg"
keywords: []
---

# #arrest | പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി, പ്രതി പിടിയിൽ 

> **Lead Summary:** കിളികൊല്ലൂർ: പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ.

## Article Content

കിളികൊല്ലൂർ: പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ.

പാലക്കാട് മലമ്പുഴ കൊറ്റക്കാട് കിഴക്കേപ്പുരയിൽ മിഥുൻ (27) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.

സാമൂഹികമാധ്യമം വഴി പെൺകുട്ടിയുമായി പരിചയത്തിലായ പ്രതി നഗ്നചിത്രങ്ങൾ കൈക്കലാക്കി. തന്നെ വിവാഹം കഴിക്കണമെന്നും ഇല്ലെങ്കിൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.

പെൺകുട്ടിയുടെ പരാതിയിൽ, സൈബർ സെല്ലിന്റെ സഹായത്തോടെയാണ്‌ പ്രതിയെ പിടികൂടിയത്‌. 

കിളികൊല്ലൂർ പോലീസ് ഇൻസ്പെക്ടർ ഉമറുൾ ഫറൂക്കിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ശ്രീജിത്ത്, സന്തോഷ്‌കുമാർ സി.പി.ഒ.മാരായ സാജ്, രാജീവ്കുമാർ, അനിതകുമാരി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248112/the-accused-was-arrested-after-taking-the-nude-picture-of-the-girl-andthreatening-her)