---
title: "#Road | പായിപ്ര കവലയിലെ റോഡ് നവീകരണം തുടങ്ങി"
english_title: "#Road #renovation at #Paipra #intersection has #started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/247490/road-renovation-at-paipra-intersection-has-started"
published_at: "2024-11-06T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672af31bc236c_paipra.jpg"
keywords: []
---

# #Road | പായിപ്ര കവലയിലെ റോഡ് നവീകരണം തുടങ്ങി

> **Lead Summary:** മൂവാറ്റുപുഴ : പേഴയ്ക്കാപ്പിള്ളി പായിപ്ര കവലയിൽ പായിപ്ര–-ചെറുവട്ടൂർ റോഡിലെ അപകടക്കുഴികൾ അടച്ചുതുടങ്ങി.

## Article Content

മൂവാറ്റുപുഴ : പേഴയ്ക്കാപ്പിള്ളി പായിപ്ര കവലയിൽ പായിപ്ര–-ചെറുവട്ടൂർ റോഡിലെ അപകടക്കുഴികൾ അടച്ചുതുടങ്ങി.

റോഡിലെ കുഴികളടച്ച് ബലപ്പെടുത്തി കട്ടവിരിച്ച് റോഡ് നവീകരിക്കും. ഇവിടെ റോഡിൽ കുഴികൾമൂലം വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും പതിവാണ്.

റോഡ് നവീകരിച്ച് ഗതാഗതസൗകര്യമാെരുക്കണമെന്ന്‌ ആവശ്യപ്പെട്ട് പൊതുമരാമത്ത് റോഡ് വിഭാഗം മൂവാറ്റുപുഴ അസി. എൻജിനിയർക്ക് സിപിഐ എം പായിപ്ര ഈസ്റ്റ് ലോക്കൽ കമ്മിറ്റി നിവേദനം നൽകിയിരുന്നു. തുടർന്നാണ് റോഡ് നവീകരണം തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/247490/road-renovation-at-paipra-intersection-has-started)