മാമല : (piravomnews.in) കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പണിക്കരുപടിയിൽ ഉച്ചയ്ക്ക് 2.30ന് ആയിരുന്നു സംഭവം.
വരിക്കോലിയിൽ നിന്ന് മാമലയിലേക്ക് പോകുകയായിരുന്ന കാറിന്റെ എൻജിൻ ഭാഗത്ത് പുക ഉയരുന്നതു ശ്രദ്ധയിൽപെട്ട ഡ്രൈവർ കക്കാട് മാടവന സുബ്രഹ്മണ്യൻ റോഡ് അരികിൽ കാർ നിർത്തി പുറത്തിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ വെള്ളം ഒഴിച്ചു തീ കെടുത്തി.
പട്ടിമറ്റം അഗ്നി രക്ഷാ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ എത്തി ബാറ്ററിയുടെ ബന്ധം വേർപെടുത്തി. വാഹനത്തിൽ മറ്റു യാത്രക്കാർ ഇല്ലായിരുന്നു.
#The #car that was #running #caught #fire