---
title: "#attack | പാമ്പാക്കുടയിൽ വീടിനു നേരെ അജ്ഞാതന്റെ ആക്രമണം"
english_title: "An #unknown #person #attacked a #house in #Pampakuda"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/247310/an-unknown-person-attacked-a-house-in-pampakuda"
published_at: "2024-11-05T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729aacc23c07_attack.jpg"
keywords: []
---

# #attack | പാമ്പാക്കുടയിൽ വീടിനു നേരെ അജ്ഞാതന്റെ ആക്രമണം

> **Lead Summary:** പിറവം : പാമ്പാക്കുടയിൽ വീടിനു നേരെ രാത്രി അജ്ഞാതന്റെ ആക്രമണം. ടൗണിനു സമീപം കൊള്ളിക്കാട്ടിൽ സാബുവിന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. അക്രമിയുടെ ദൃശ്യങ്ങൾ സമീപത്തു സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

## Article Content

പിറവം : പാമ്പാക്കുടയിൽ വീടിനു നേരെ രാത്രി അജ്ഞാതന്റെ ആക്രമണം. ടൗണിനു സമീപം കൊള്ളിക്കാട്ടിൽ സാബുവിന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. അക്രമിയുടെ ദൃശ്യങ്ങൾ സമീപത്തു സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

മുഖം മറച്ച് എത്തിയ ആൾ ഇരുമ്പുവടി ഉപയോഗിച്ചു വീടിന്റെ ജനൽ പാളികളും ചില്ലുകളും അടിച്ചു തകർക്കുന്നതായി കാണാം.

ചില്ലു തകരുന്ന ശബ്ദം കേട്ടു സാബുവിന്റെ ഭാര്യ ശബ്ദം ഉയർ‌ത്തിയതോടെ അക്രമി ഇരുളിലേക്ക് ഓടി മറഞ്ഞു.

സംഭവത്തിൽ പൊലീസിൽ പരാതി നൽകി. അക്രമത്തിനുള്ള കാരണം വ്യക്തമല്ലെന്നു സാബു പറഞ്ഞു. രാമമംഗലം, പിറവം പൊലീസ് സ്റ്റേഷനുകൾക്ക് അതിരിടുന്ന ഭാഗമാണിത്. രാത്രി പൊലീസ് പരിശോധന കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/247310/an-unknown-person-attacked-a-house-in-pampakuda)