---
title: "#[piravom | ആയിരംപറ കൂട്ടം ഇറങ്ങി;  തിരുമറയൂർ പാടത്ത് നടീൽ ഉത്സവം  "
english_title: "A #thousand and one #flocks #descended;  #Planting #festival at #Tirumarayoor #field"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/247307/a-thousand-and-one-flocks-descended-planting-festival-at-tirumarayoor-field"
published_at: "2024-11-05T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729a7f435c7a_piravom.jpg"
keywords: []
---

# #[piravom | ആയിരംപറ കൂട്ടം ഇറങ്ങി;  തിരുമറയൂർ പാടത്ത് നടീൽ ഉത്സവം  

> **Lead Summary:** പിറവം : വെളിയനാട് ആയിരംപറ സുഹൃദ് സംഘം പാട്ടത്തിനെടുത്ത തിരുമറയൂരിലെ തരിശുപാടത്ത്‌ നടീൽ ഉത്സവം.

## Article Content

പിറവം : വെളിയനാട് ആയിരംപറ സുഹൃദ് സംഘം പാട്ടത്തിനെടുത്ത തിരുമറയൂരിലെ തരിശുപാടത്ത്‌ നടീൽ ഉത്സവം.

തരിശുകിടന്ന പറുവേലിത്താഴം, പാലക്കാപടവ് പാടശേഖരങ്ങളിലെ ആറേക്കർ പാടത്താണ് ഞാറുനട്ടത്. പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാപഞ്ചായത്ത് അംഗം കെ വി അനിത, ജ്യോതി ബാലൻ, ഷേർളി രാജു, സാലി പീറ്റർ, പി കെ സുഗുണൻ, പി എസ് അരുൺ, ആദർശ് സജികുമാർ, ബോബൻ കുര്യാക്കോസ്, സെക്രട്ടറി കെ കെ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/247307/a-thousand-and-one-flocks-descended-planting-festival-at-tirumarayoor-field)