തൃശ്ശൂർ : (piravomnews.in) ഒല്ലൂർ മേൽപ്പാലത്തിന് സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി.
കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ച 5 മണിയോടെ മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത് ഭർത്താവ് അജയനാണ്.
തുടർന്ന് അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളിൽ മകൻ ജെയ്തു മരിച്ച് കിടക്കുന്നത് കണ്ടത്.
വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.
#Mother and son were #founddead #inside the #house