കൊച്ചി : (piravomnews.in) വിനോദസഞ്ചാര മേഖലയിൽ പാക്കേജ് വാഹനങ്ങളിലെ തൊഴിലാളിപ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് ടൂറിസ്റ്റ് പാക്കേജ് ഡ്രൈവേഴ്‌സ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
വിമാനത്താവളങ്ങളിൽനിന്നുള്ള ടൂറിസ്റ്റ് പാക്കേജ് വാഹനങ്ങൾക്ക് ടോൾ ഇളവ് അനുവദിക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ എ അലി അക്ബർ അധ്യക്ഷനായി. ജി വിജയാനന്ദ്, രവി പാറശേരി, സി എം അൻസാർ, എസ് ശ്രീനിവാസ്, ടി എസ് എം നിസാർ, ബൈജു ബഷീർ തുടങ്ങിയവർ സംസാരിച്ചു.
The #employment #problem in #package #vehicles #should be #solved
