---
title: "#accident | മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു"
english_title: "#Five #vehicles #carrying the #Chief #Minister's #escort #collided"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/245818/five-vehicles-carrying-the-chief-ministers-escort-collided"
published_at: "2024-10-28T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671fa57de8b71_minister.jpg"
keywords: []
---

# #accident | മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു

> **Lead Summary:** തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല.

## Article Content

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല.

തിരുവനന്തപുരം വാമനപുരത്ത് തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനമടക്കം അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

മുമ്പിലുണ്ടായിരുന്ന വാഹനത്തെ ഇടിക്കാതിരിക്കാനായി പൊലീസ് വാഹനം പെട്ടെന്ന് ​ബ്രേക്ക് ചെയ്യുകയായിരുന്നു.

ഇതിലേക്ക് പിന്നാലെ വന്ന മറ്റ് വാഹനങ്ങളും ഇടിക്കുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി. അൽപസമയത്തിന് ശേഷം മുഖ്യമന്ത്രി യാത്ര തുടർന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/245818/five-vehicles-carrying-the-chief-ministers-escort-collided)