#arrested | അപകടത്തിൽ പരിക്കേറ്റയാളെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം: പ്രതി പിടിയില്‍

#arrested | അപകടത്തിൽ പരിക്കേറ്റയാളെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം: പ്രതി പിടിയില്‍
Oct 28, 2024 08:18 PM | By Amaya M K

തിരുവനന്തപുരം : (piravomnews.in) അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ.

വെള്ളറട സ്വദേശി അതുൽ ദേവിനെ(22)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളറട കലിങ്ക് നട സ്വദേശി സുരേഷിനെയാണ് ഇയാളുടെ വാഹനം ഇടിച്ചത്.

അപകടത്തിൽ പരിക്കേറ്റ സുരേഷിനെ ആശുപത്രിയിലെത്തിക്കാതെ മുറിക്കുള്ളിലാക്കി അതുൽ കടന്നുകളഞ്ഞു. സെപ്തംബർ 11ന് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സെപ്തംബർ 7നാണ് സുരേഷ് അപകടത്തിൽപ്പെട്ടത്. മുറിയിൽ നിന്നും ദുർഗന്ധം വന്നതിന് പിന്നാലെ നാട്ടുകാർ മുറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് വെള്ളറട പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.

അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് അതുലാണെന്ന് കണ്ടെത്തിയെങ്കിലും സുരേഷിനെ മുറിയിൽ പൂട്ടിയിട്ടത് ഇയാളല്ലെന്ന് അന്വേഷണത്തിൽ മനസിലായി. സുരേഷിനെ മുറിയിൽ കൊണ്ട് കിടത്തിയത് ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു.





#Incident of leaving the #injured #person in the #room and #passing #away: #Accused #arrested

Next TV

Related Stories
#State SportsFair | സംസ്ഥാന കായിക മേള: മഹാരാജാസ് കോളേജ് ഗ്രൗണ്ട് ഉദ്ഘാടനവേദി

Oct 28, 2024 08:30 PM

#State SportsFair | സംസ്ഥാന കായിക മേള: മഹാരാജാസ് കോളേജ് ഗ്രൗണ്ട് ഉദ്ഘാടനവേദി

മാധ്യമങ്ങൾക്ക് സുഗമമായ കവറേജിനു സൗകര്യം ഒരുക്കുന്നതിന് എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റും സെക്രട്ടറിയും ട്രഷറും ഉൾപ്പെട്ട മീഡിയ സമിതിക്കും രൂപം...

Read More >>
#accident | മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു

Oct 28, 2024 08:23 PM

#accident | മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു

മുമ്പിലുണ്ടായിരുന്ന വാഹനത്തെ ഇടിക്കാതിരിക്കാനായി പൊലീസ് വാഹനം പെട്ടെന്ന് ​ബ്രേക്ക്...

Read More >>
#arrest | പരിക്കേറ്റ് ആശുപത്രിയിലെത്തിയവർ ആംബുലൻസ് ഡ്രൈവറെ കുത്തി; 4 പേരെ കസ്റ്റഡിയിലിയെടുത്ത് പോലീസ്

Oct 28, 2024 08:02 PM

#arrest | പരിക്കേറ്റ് ആശുപത്രിയിലെത്തിയവർ ആംബുലൻസ് ഡ്രൈവറെ കുത്തി; 4 പേരെ കസ്റ്റഡിയിലിയെടുത്ത് പോലീസ്

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പരിക്കേറ്റ മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
 #Fakebombthreat | നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി

Oct 28, 2024 07:57 PM

#Fakebombthreat | നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി

വൈകിട്ട് നാലിന് കൊച്ചിയിൽ എത്തിയ ഇൻഡിഗോ വിമാനം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും...

Read More >>
#fire | കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു

Oct 28, 2024 07:43 PM

#fire | കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു

എം ജി റോഡിന് സമീപം ചിറ്റൂർ റോഡിൽ ഈയാട്ടുമുക്കിൽ ഉച്ചതിരിഞ്ഞായിരുന്നു അപകടം. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസിനാണ്...

Read More >>
#suicideattempted | ദേഹത്ത് പെട്രോളൊഴിച്ചു, കുഴഞ്ഞുവീണു; കലക്ടറേറ്റിനു മുന്നിൽ‌ യുവതിയുടെ ആത്മഹത്യാ ശ്രമം

Oct 28, 2024 07:36 PM

#suicideattempted | ദേഹത്ത് പെട്രോളൊഴിച്ചു, കുഴഞ്ഞുവീണു; കലക്ടറേറ്റിനു മുന്നിൽ‌ യുവതിയുടെ ആത്മഹത്യാ ശ്രമം

ഒരു കെട്ടിടത്തിനു പ്ലാൻ വരച്ചു കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവർക്കെതിരെ ഉയർന്നിരുന്നു. ഇതോടെ ഷീജയുടെ ലൈസൻസ് സസ്പെൻഡ്...

Read More >>
Top Stories










News Roundup