---
title: "#Accident | ദേശീയപാതയിൽ ബൈക്ക് കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം "
english_title: "#Accident on the #national #highway after the bike hit the #concrete #divider; A #tragic end for two young men"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/244781/accident-on-the-national-highway-after-the-bike-hit-the-concrete-divider-a-tragic-end-for-two-young-men"
published_at: "2024-10-24T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719d82d23b24_accident.jpg"
keywords: []
---

# #Accident | ദേശീയപാതയിൽ ബൈക്ക് കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം 

> **Lead Summary:** മലപ്പുറം: മലപ്പുറം മുന്നിയൂർ പടിക്കലിൽ ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കൾ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് , എം ടി നിയാസ് , എന്നിവരാണ് മരിച്ചത്.

## Article Content

മലപ്പുറം: മലപ്പുറം മുന്നിയൂർ പടിക്കലിൽ ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കൾ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് , എം ടി നിയാസ് , എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ദേശീയപാതയിൽ പുതുതായി നിർമിച്ച 4 വരി പാതയിൽ നിന്ന് പടിക്കലിൽ സർവീസ് റോഡിലേക്ക് സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും നിയാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/244781/accident-on-the-national-highway-after-the-bike-hit-the-concrete-divider-a-tragic-end-for-two-young-men)