#Thief | ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, സിസിടിവി കണ്ടതോടെ ഭക്തനായി, കുളിച്ച് തൊഴുത് മടക്കം

#Thief | ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, സിസിടിവി കണ്ടതോടെ ഭക്തനായി, കുളിച്ച് തൊഴുത് മടക്കം
Oct 22, 2024 07:56 PM | By Amaya M K

തിരുവനന്തപുരം: (piravomnews.in) ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയ കള്ളന്‍ സിസിടിവി കണ്ടതോടെ ഭക്തനായി മാറി, ക്ഷേത്രക്കിണറ്റില്‍ നിന്ന് വെള്ളം കോരി കുളിച്ച് തൊഴുത് മോഷണം ശ്രമം ഉപേക്ഷിച്ചു.

പാറശ്ശാലയിലെ അയിര ചൂണ്ടിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് രസകരമായ സംഭവം നടന്നിരിക്കുന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ ചാടിക്കയറിയ മോഷ്ടാവ് ശ്രീകോവിലിന്റെ പൂട്ട് തകര്‍ക്കുകയും ക്ഷേത്ര കമ്മിറ്റി ഓഫീസിനുള്ളില്‍ കയറി സാധനങ്ങള്‍ വലിച്ചിടുകയും ചെയ്തിട്ടുണ്ട്.

തൊട്ടുപിന്നാലെയാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിടിവി ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ മോഷണം മറന്ന് ഇയാള്‍ ഭക്തനായി.

ഉടന്‍തന്നെ ക്ഷേത്ര കോമ്പൗണ്ടിനുള്ളിലുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരി കുടിക്കുകയും കുളിക്കുകയും ചെയ്തു. അതിനുശേഷം ക്ഷേത്രത്തില്‍ തൊഴുത് മടങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

ഇതേ യുവാവ് രാത്രി ഒരു മണിക്ക് കഴക്കൂട്ടം കാരോട് ബൈപ്പാസ് റോഡില്‍ നടന്നു പോകുന്നത് നാട്ടുകാരില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ക്ഷേത്ര ഭാരവാഹികള്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊഴിയൂര്‍ പോലീസിന് പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നു. 




Read more at: https://truevisionnews.com/news/244427/temple-stea-devotee-seeing-cctv-took-bath-returned-table


#He came to the #temple to #steal, became a #devotee after seeing the #CCTV, took a #bath and #returned to the #stable

Next TV

Related Stories
#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണയായി പീഡിപ്പിച്ചു; 26-കാരൻ അറസ്റ്റിൽ

Oct 22, 2024 08:12 PM

#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണയായി പീഡിപ്പിച്ചു; 26-കാരൻ അറസ്റ്റിൽ

യുവതിയുമായി സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ്...

Read More >>
#accident | സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

Oct 22, 2024 08:07 PM

#accident | സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

കാർ യാത്രികനായ തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടിൽ നിജോ ആണ് മരിച്ചത്....

Read More >>
#paintingworker | ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

Oct 22, 2024 08:01 PM

#paintingworker | ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

പെയിന്റിങ് തൊഴിലാളിയായ കുമാര്‍ ജോലി ചെയ്യുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ മുകളില്‍ കയറുകയും തലകറങ്ങിയതിനെ തുടര്‍ന്ന് താഴേക്ക്...

Read More >>
#deadlizard | സാമ്പാറിൽ ചത്ത പല്ലി; എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ അടപ്പിച്ചു

Oct 22, 2024 07:49 PM

#deadlizard | സാമ്പാറിൽ ചത്ത പല്ലി; എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ അടപ്പിച്ചു

സമരത്തിനിടെ കോളേജ് കാന്‍റീൻ വിദ്യാര്‍ത്ഥികള്‍ പൂട്ടി. വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജ് അവധി...

Read More >>
#accident | വാഹനാപകടത്തിൽ യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

Oct 22, 2024 07:23 PM

#accident | വാഹനാപകടത്തിൽ യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മീഡിയൻ കടന്ന് എതിർ ദിശയിൽ വന്ന ബൈക്കിലേക്ക് ഇടിച്ചു. ബൈക്ക് കത്തിനശിച്ചു. തലയ്ക്കേറ്റ പരിക്കാണ് സനിലയുടെ...

Read More >>
#snake | പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

Oct 22, 2024 10:05 AM

#snake | പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

പഴ്‌സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ അടക്കംചെയ്ത സ്വര്‍ണ ഏലസ്...

Read More >>
Top Stories










News Roundup






Entertainment News