---
title: "#founddead | യുവാവ് രക്തംവാർന്ന് മരിച്ച നിലയില്‍ ; കൊലപാതകമെന്ന് സംശയം "
english_title: "The #young #man bled to #death; #Suspected of #murder"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/244087/the-young-man-bled-to-death-suspected-of-murder"
published_at: "2024-10-21T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6715e43a11d3b_death8.jpg"
keywords: []
---

# #founddead | യുവാവ് രക്തംവാർന്ന് മരിച്ച നിലയില്‍ ; കൊലപാതകമെന്ന് സംശയം 

> **Lead Summary:** വർക്കല : വര്‍ക്കലയിൽ യുവാവ് രക്തംവാർന്ന് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. കടമുറിക്കു മുന്നിൽ നിന്ന് തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

വർക്കല : വര്‍ക്കലയിൽ യുവാവ് രക്തംവാർന്ന് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. കടമുറിക്കു മുന്നിൽ നിന്ന് തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

തലയ്ക്ക് അടിയേറ്റിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലെ സ്ഥിരീകരിക്കാനാകൂയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/244087/the-young-man-bled-to-death-suspected-of-murder)