---
title: "#kochi | ഉയര്‍ന്നു  അറിവിൻ  പുതുതാരങ്ങൾ  "
english_title: "#New #players with #advanced #knowledge"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/244044/new-players-with-advanced-knowledge"
published_at: "2024-10-21T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67159de3ef1ab_ernakulam.jpg"
keywords: []
---

# #kochi | ഉയര്‍ന്നു  അറിവിൻ  പുതുതാരങ്ങൾ  

> **Lead Summary:** കൊച്ചി : അറിവി​ന്റെ ആകാശത്ത് പുതുതാരങ്ങളെ കണ്ടെത്തി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് ജില്ലാ മത്സരം സമാപിച്ചു.

## Article Content

കൊച്ചി : അറിവി​ന്റെ ആകാശത്ത് പുതുതാരങ്ങളെ കണ്ടെത്തി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് ജില്ലാ മത്സരം സമാപിച്ചു.

വിജയികളായ എട്ടുപേരും ഇനി സംസ്ഥാനതലത്തിലേക്ക്‌. വൈവിധ്യമാർന്ന വിഷയങ്ങൾ കോർത്തിണക്കിയൊരുക്കിയ ചോദ്യങ്ങൾ ഇത്തവണയും മത്സരത്തിന്റെ മാറ്റുകൂട്ടി. എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 14 ഉപജില്ലാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ പങ്കെടുത്തു.

> അറിവ്‌ നേടുകയെന്നാൽ വായനയ്‌ക്കൊപ്പം പരീക്ഷണ, നിരീക്ഷണങ്ങളും ശാസ്‌ത്രബോധവും വളർത്തുകകൂടിയാണെന്ന്‌ ബോധ്യപ്പെടുത്തിയ "ശാസ്‌ത്ര പാർലമെന്റ്‌' ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റി​ന്റെ പ്രത്യേകതയായി.

നിർമിത ബുദ്ധി: വർത്തമാനവും സാധ്യതകളും, സമുദ്രമാലിന്യങ്ങളും നമ്മളും എന്നീ വിഷയങ്ങളിൽ കുസാറ്റ്‌ മുൻ വിസി ഡോ. ബാബു ജോസഫും ഡോ. എൻ ചന്ദ്രമോഹനകുമാറും കുട്ടികളോട്‌ സംവദിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/244044/new-players-with-advanced-knowledge)