---
title: "#accident | കെ.എസ്.ആര്‍.ടി.സി.ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്"
english_title: "#KSRTC bus #overturned in #Koka; #Eight #people #including the #driver and #conductor were #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/242794/ksrtc-bus-overturned-in-koka-eight-people-including-the-driver-and-conductor-were-injured"
published_at: "2024-10-15T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e771e19b35_accident.jpg"
keywords: []
---

# #accident | കെ.എസ്.ആര്‍.ടി.സി.ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്

> **Lead Summary:** കോതമംഗലം: ദേശീയപാതയില്‍ ആറാം മൈലില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞു.

## Article Content

കോതമംഗലം: ദേശീയപാതയില്‍ ആറാം മൈലില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞു.

ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. 15 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നേര്യമംഗലം അടിമാലി റോഡില്‍ ആറാം മൈലിന് സമീപത്ത് ചൊവ്വാഴ്ച ഉച്ചക്ക് 2.17 നാണ് അപകടം.

മൂന്നാറില്‍നിന്ന് തൊടുപുഴ, കോട്ടയംവഴി അടൂരിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ആറ് പേരെ കോതമംഗലം എം.ബി.എം.എം. ആശുപത്രിയിലും ഒരാളെ ധര്‍മ്മഗിരി ആശുപത്രിയിലും ഒരാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി, പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ മറ്റ് യാത്രക്കാരെ അടിമാലിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറാം മൈല്‍ വളവിലാണ് അപകടം. ഓടികൂടിയ നാട്ടുകാരും ഹൈവെ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/242794/ksrtc-bus-overturned-in-koka-eight-people-including-the-driver-and-conductor-were-injured)