---
title: "#Sexualassault | രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം"
english_title: "#Sexualassault on #youngwoman #returning from #night #work"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/242787/sexualassault-on-youngwoman-returning-from-night-work"
published_at: "2024-10-15T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e71058a104_swxual.jpg"
keywords: []
---

# #Sexualassault | രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം

> **Lead Summary:** തിരുവനന്തപുരം: കിളിമാനൂര്‍ നഗരൂരില്‍ കാല്‍നടയാത്രികയായ യുവതിക്ക് നേരെ രാത്രിയില്‍ ലൈംഗികാതിക്രമം. 

## Article Content

തിരുവനന്തപുരം: കിളിമാനൂര്‍ നഗരൂരില്‍ കാല്‍നടയാത്രികയായ യുവതിക്ക് നേരെ രാത്രിയില്‍ ലൈംഗികാതിക്രമം. 

നഗരൂര്‍ പഞ്ചായത്തിലെ കോട്ടയ്ക്കല്‍ ഗേറ്റുമുക്ക് ജംഗ്ഷന് സമീപം ഞായറാഴ്ച രാത്രി 9.40-നായിരുന്നു സംഭവം. ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് തിരികെ വരികയായിരുന്ന നാല്‍പ്പതുകാരിയെ പിറകെ എത്തിയ യുവാവ് കയറിപ്പിടിക്കുകയായിരുന്നു.

വെള്ളംകൊള്ളി ജംഗ്ഷനില്‍ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ വീടിന് 50 മീറ്റര്‍ മാത്രം അകലെവെച്ചായിരുന്നു അതിക്രമം.

പ്രതിക്ക് ഏതാണ്ട് 18 വയസ് പ്രായം തോന്നിക്കും. യുവതിയുടെ നിലവിളികേട്ട് പ്രതി ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി തന്നെ യുവതി നഗരൂര്‍ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ മൊഴിയെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോലീസ് ശേഖരിച്ച പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് നടുന്നുവരുന്നതും ഓടിപ്പോകുന്നത് വ്യക്തമാണ്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/242787/sexualassault-on-youngwoman-returning-from-night-work)