---
title: "#machine | യന്ത്രമെത്തി, അറ്റകുറ്റപ്പണി ഇന്ന്‌ തുടങ്ങും  "
english_title: "The #machine has #arrived and the #repair will start #today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/242665/the-machine-has-arrived-and-the-repair-will-start-today"
published_at: "2024-10-15T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670df7b562318_road.jpg"
keywords: []
---

# #machine | യന്ത്രമെത്തി, അറ്റകുറ്റപ്പണി ഇന്ന്‌ തുടങ്ങും  

> **Lead Summary:** കൊച്ചി : കുണ്ടന്നൂർ ജങ്‌ഷൻമുതൽ സിഫ്‌റ്റ്‌ ജങ്‌ഷൻവരെയുള്ള അറ്റകുറ്റപ്പണിയുടെ ഭാഗമായി കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങളിലെ നവീകരണത്തിനുള്ള യന്ത്രം എത്തി.

## Article Content

കൊച്ചി : കുണ്ടന്നൂർ ജങ്‌ഷൻമുതൽ സിഫ്‌റ്റ്‌ ജങ്‌ഷൻവരെയുള്ള അറ്റകുറ്റപ്പണിയുടെ ഭാഗമായി കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങളിലെ നവീകരണത്തിനുള്ള യന്ത്രം എത്തി.

സ്റ്റോൺ മാട്രിക്സ് അസ്ഫാൾട്ട് (എസ്‌എംഎ) നിർമാണവിദ്യ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തിക്കായുള്ള യന്ത്രം ഗുജറാത്തിൽനിന്നാണ്‌ എത്തിച്ചത്‌. ചൊവ്വാഴ്‌ച പ്രവൃത്തി ആരംഭിക്കും. മഴ ശക്തമായാൽ അറ്റകുറ്റപ്പണി പ്രയാസത്തിലാകും.

യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. 12.85 കോടി രൂപയാണ്‌ പൊതുമരാമത്തുവകുപ്പ്‌ അനുവദിച്ചത്‌. സംസ്ഥാന ദേശീയപാതാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ്‌ പദ്ധതി തയ്യാറാക്കിയത്‌. വികെജെ ഇൻഫ്രാസ്‌ട്രക്‌ചറിനാണ്‌ കരാർ.

ഗതാഗതനിയന്ത്രണം ദേശീയപാത 966 ബി കുണ്ടന്നൂർ ജങ്ഷൻമുതൽ സിഫ്‌റ്റ്‌ ജങ്ഷൻവരെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വമുതൽ നവംബർ 15 വരെ ഗതാഗതക്രമീകരണമുണ്ടാകും.

ചൊവ്വ പുലർച്ചെമുതൽ തേവര-–-കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങളിലേക്ക്‌ വാഹനങ്ങൾ കടത്തിവിടില്ല. വലിയ വാഹനങ്ങൾക്ക് രാത്രി ഒമ്പതുമുതൽ പുലർച്ചെ ആറുവരെമാത്രമാകും നഗരത്തിലേക്ക്‌ പ്രവേശനം അനുവദിക്കുക. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/242665/the-machine-has-arrived-and-the-repair-will-start-today)